Friday, March 13, 2026 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 09.15 AM

27 വര്‍ഷങ്ങള്‍! ‘കുച്ച് കുച്ച് ഹോത്താ ഹേ’യുടെ സെറ്റില്‍ നിന്നുളള മനോഹരമായ ഓര്‍മകള്‍ പങ്കിട്ട് കരണ്‍ ജോഹര്‍

karan-johar
photo-www.instagram.com/karanjohar/

ബോളിവുഡിലെ എക്കാലത്തെയും പ്രണയ ചിത്രങ്ങളിലൊന്നായ ‘കുച്ച് കുച്ച് ഹോത്താ ഹേ ’റിലീസ് ചെയ്തിട്ട് ഇന്ന് 27 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഷാരുഖ് ഖാന്‍, കജോള്‍ , റാണി മുഖര്‍ജി എന്നിരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ നിന്നുളള അപൂര്‍വ്വ നിമിഷങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ ജോഹര്‍.

ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങളാണ് കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ‘27 വര്‍ഷങ്ങള്‍, ‘കുച്ച് കുച്ച് ഹോത്താ ഹേ ’യുടെ സെറ്റില്‍ നിന്നുളള മനോഹരമായ ചില ഓര്‍മകള്‍.. സ്‌നേഹവും, തമാശകളും, സന്തോഷവും നിറഞ്ഞ സെറ്റായിരുന്നു അത്. ഈ സിനിമയ്ക്ക് നിങ്ങള്‍ തുടര്‍ന്നും നല്‍കുന്ന എല്ലാവിധ സ്വീകാര്യതയ്ക്കും നന്ദി അറിയിക്കുന്നു ’കരണ്‍ ജോഹര്‍ കുറിച്ചു.

ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ ആരാധകരും പ്രതികരണവുമായെത്തി. ഒരു മാസ്റ്റര്‍ പീസ്. കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയെന്ന് ചിലര്‍ കുറിച്ചു. കുട്ടികള്‍ അടക്കമുളള എല്ലാവരും സിനിഗ ഇന്നും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Ads by Google
Friday 17 Oct 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW