-->
നടി അര്‍ച്ചന കവി വീണ്ടും വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. അവതാരക ധന്യ വര്‍മ്മയാണ് താരത്തിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നേരത്തെ വിവാഹമോചിതയായ അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹം ബാല്യകാല സുഹൃത്ത് അബീഷിനൊപ്പമായിരുന്നു. എന്നാല്‍ ആ ബന്ധം പിന്നീട് പിരിയുകയായിരുന്നു.
നീലത്താമര എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അര്‍ച്ചന കവി. ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് മമ്മി ആന്റ് മീ, സോള്‍ട്ട് ആന്റ് പെപ്പര്‍, ഹണീ ബീ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായെങ്കിലും ഇടക്ക് സിനിമയില്‍ നിന്നും താരം ഇടവേളയെടുത്തിരുന്നു. പിന്നീട് ഈ വര്‍ഷം ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും അര്‍ച്ചന കവിക്ക് സാധിച്ചിരുന്നു.