Sunday, March 15, 2026 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 12.32 PM

കവിളില്‍ പിടിച്ച് വലിച്ച് പ്രദീപ്; ഇത് ക്യൂട്ട് അല്ലെന്ന് മമിത; പ്രൊമോഷന്റെ പേരില്‍ എന്താണീ കാണിച്ചു കൂട്ടുന്നതെന്ന് സോഷ്യല്‍ മീഡിയ

from, dude

പ്രദീപ് രംഗനാഥന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഡ്യൂഡ്. ഡ്യൂഡിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ഇരുവരും ഇപ്പോള്‍. ഇതിനിടെ ഒരു പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുളള മമിതയുടേയും പ്രദീപിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നിന്നുളെളാരു രംഗം വേദിയില്‍ പുനരവതരിപ്പിക്കുകയാണ് പ്രദീപും മമിതയും. ചെറിയൊരു മാറ്റത്തോടെയാണ് ഇരുവരും രംഗം റീക്രിയേറ്റ് ചെയ്യുന്നത്.

ട്രെയ്‌ലറില്‍ മമിത പ്രദീപിന്റെ കവിളില്‍ പിടിച്ച് വലിക്കുന്ന രംഗമുണ്ട്. ഈ രംഗമാണ് ഇരുവരും വേദിയില്‍ റീക്രിയേറ്റ് ചെയ്തത്. പക്ഷെ വേദിയിലെത്തിയപ്പോള്‍ ഇരുവരും തങ്ങളുടെ വേഷങ്ങള്‍ പരസ്പരം വച്ചു മാറിയെന്ന് മാത്രം. പ്രദീപ് തന്റെ കവിളില്‍ പിടിച്ച് വലിക്കുമ്പോള്‍ ഇത് ക്യൂട്ട് അല്ലെന്ന് മമിത പറയുന്നുണ്ട്. ട്രെയ്‌ലറില്‍ പ്രദീപ് പറയുന്ന രംഗമാണിത്.

വീഡിയോ പുറത്തുവന്നതോടെ ഇരുവര്‍ക്കുമിടയിലെ സൗഹൃദവും കെമിസ്ട്രിയുമൊക്കെ കയ്യടി നേടുന്നുണ്ട്. എന്നാല്‍ ചിലരിതിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. പ്രൊമോഷന്‍ എന്ന പേരില്‍ എന്താണീ കാണിച്ചു കൂട്ടുന്നത്? ഇത് ക്രിഞ്ചാണ്, വെറുപ്പിക്കലാണെന്നും പറയുന്നവരുണ്ട്. പ്രദീപ് മമിതയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. ഇത് മറാ ബോറായിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒക്‌ടോബര്‍ 17നാണ് ഡ്യൂഡ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമയുടെ നിര്‍മാണം. കീര്‍ത്തിശ്വരന്‍ ആണ് സംവിധാനം. സായ് അഭയ്ശങ്കര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശരത് കുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW