Friday, March 13, 2026 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 11.28 AM

പേരാമ്പ്രയില്‍ സ്‌ഫോടകവസ്തു എറിഞ്ഞത് പോലീസ് ; ദൃശ്യങ്ങളുമായി കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാക്കമ്മറ്റി

uploads/news/2025/10/805936/congrass.jpg

കോഴിക്കോട് : പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സ്‌ഫോടവസ്തു എറിഞ്ഞത് പോലീസ് തന്നെയെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണ്‍കുമാര്‍. സ്‌ഫോടകവസ്തു വന്നത് പോലീസിന്റെ ഗ്രനേഡ് വന്ന ഭാഗത്ത് നിന്നു തന്നെയാണെന്നും പറഞ്ഞു. ഇതിന്റെ വീഡിയോദൃശ്യങ്ങളും കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റി പുറത്തുവിട്ടു. സ്‌ഫോടനം ഉണ്ടാക്കിയതും ഇരകളെ വേട്ടയാടിയതുമെല്ലാം പോലീസാണെന്നും പറഞ്ഞു.

സ്‌ഫോടകവസ്തു എറിഞ്ഞെന്ന ആരോപണങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് പോലീസിന്റെ വാദം പൂര്‍ണ്ണമായും തെറ്റാണെന്നും മുഖം മിനുക്കാന്‍ കള്ളക്കഥ മെനയുകയാണെന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു. പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിരിക്കുന്നത് രണ്ടു കേസുകളാണ്. സംഘര്‍ഷത്തില്‍ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രകോപനം ഉണ്ടാക്കിയത് പോലീസ് തന്നെയാണെന്നും പോലീസ് ടീയര്‍ഗ്യാസ് പ്രയോഗിച്ചതിനെ തുടര്‍ന്ന് പുകകാരണം പ്രവര്‍ത്തകര്‍ മൂക്കും കണ്ണും പൊത്തി നില്‍ക്കുമ്പോള്‍ പോലീസ് നില്‍ക്കുന്ന അതേ ഭാഗത്ത് നിന്നും സ്‌ഫോടകവസ്തുവും വരികയായിരുന്നെന്നും പറഞ്ഞു. പോലീസ് ഗ്രനേഡ് ഉപയോഗിക്കുമെങ്കില്‍ ആദ്യം അനൗണ്‍സ്‌മെന്റ് ഉണ്ടാകാറുണ്ട്. അത് ഇവിടെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW