Thursday, March 19, 2026 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 10.44 AM

അമൃത എക്സ്പ്രസ് ഇന്നു മുതൽ രാമേശ്വരത്തേക്ക്; ഇനി നേരിട്ട് കേരളത്തിൽ നിന്നും പോകാം

today

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് ഇന്നു മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. രാമേശ്വരത്തേക്ക് സർവീസ് നീട്ടാനുള്ള തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ, ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ രാമേശ്വരത്തേക്ക് കേരളത്തിൽനിന്നുള്ള ഏക തീവണ്ടിയായി അമൃത എക്സ്പ്രസ് മാറി.

തിരുവനന്തപുരത്തു നിന്നും രാത്രി 8.30-ന് പുറപ്പെടുന്ന ട്രെയിൻ (16343) പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് രാമേശ്വരത്തെത്തും. രാമേശ്വരം- തിരുവനന്തപുരം വണ്ടി ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.55-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തിനും മധുരയ്ക്കുമിടയിൽ നിലവിലുള്ള സമയക്രമം തുടരും.

12 സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും മൂന്ന് എസി ത്രീ ടിയർ കോച്ചുകളും രണ്ട് ഫസ്റ്റ് എസി, സെക്കൻഡ് എസി കോച്ചുകളുമാണ് ട്രെയിന് ഉള്ളത്. തിരുവനന്തപുരം-രാമേശ്വരം തീവണ്ടി രാവിലെ 9.50-ന് മധുരയിലും 10.25-ന് മാനാമധുരയിലും 10.50-ന് പരമകുടിയിലും 11.13-ന് രാമനാഥപുരത്തുമെത്തും. തിരിച്ചുള്ള ട്രെയിൻ 2.38-ന് പരമകുടിയിലും 3.05-ന് മാനാമധുരയിലും 4.05-ന് മധുരയിലുമെത്തും.പാമ്പൻ പാലം തുറക്കുന്നതോടെ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെന്ന് റെയിൽവേ നേരത്തേ അറിയിച്ചിരുന്നു. രാമേശ്വരത്ത് എട്ടു ട്രെയിനുകളുടെ സര്‍വീസിനും അറ്റകുറ്റപ്പണിക്കും സൗകര്യമുള്ള പിറ്റ് ലൈനും സിഗ്‌നല്‍ സംവിധാനവും ഉള്ളതിനാല്‍ സാങ്കേതിക, ഗതാഗത പ്രശ്‌നങ്ങളുണ്ടാകില്ലെന്നത് നേട്ടമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW