Sunday, March 15, 2026 Last Updated 38 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 02.50 PM

' മഹാഭാരത' ത്തിലെ കര്‍ണനായി അഭിനയിച്ച താരം; നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

passes away

ബി.ആര്‍. ചോപ്രയുടെ ' മഹാഭാരത' ത്തില്‍ കര്‍ണ്ണനായി അഭിനയിച്ച പ്രശസ്ത നടന്‍ പങ്കജ് ധീര്‍ ( 68) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. അര്‍ബുദബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസങ്ങള്‍ക്ക് മുമ്പ് രോഗം മൂര്‍ച്ചിച്ചതായും അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.

ധീറിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് CINTAA(സിനി & ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ' അതീവ ദുഖഃത്തോടെയും വേദനയോടെയും പങ്കജ് ധീറിന്റെ മരണം അറിയിക്കുന്നു. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട് 4.30-ന് മുംബൈയില്‍ നടക്കും' , പ്രസ്താവനയില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW