Thursday, March 19, 2026 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 10.49 AM

30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നവവധുവിനെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

money

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നവവധുവിനെ കൊലപ്പെടുത്തിയ 30-കാരനെ പോലീസ് അറസ്റ്റു ചെയ്തു. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം നടന്നത്. അപകട മരണമാണ് വരുത്തിതീർത്ത് പ്രതി തന്റെ നവവധുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

23 വയസ്സുള്ള സേവന്തി കുമാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് കുമാര്‍ മെഹ്തയാണ് അറസ്റ്റിലായതെന്ന് പദാമ ഔട്ട് പോസ്റ്റ് ചുമതലയുള്ള സഞ്ചിത് കുമാര്‍ ദുബെ പിടിഐയോട് പറഞ്ഞു. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.ഭാര്യയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായാണ് മുകേഷ് കുമാര്‍ കൊലപാതകം നടത്തിയത്. അതിനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇതൊരു റോഡപകട മരണമാണെന്ന് പ്രതി വരുത്തിതീര്‍ക്കുകയായിരുന്നു.

ഒക്ടോബര്‍ 9-ന് രാത്രിയാണ് സംഭവം നടന്നത്. പദാമ-ഇത്‌ഖോരി റൂട്ടില്‍ റോഡപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന ദമ്പതികളെ കുറിച്ച് വിവരം ലഭിച്ചതായും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവസ്ഥലത്ത് പ്രതി മുകേഷ് അബോധാവസ്ഥയില്‍ അഭിനയിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW