-->
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുള്ള താരമാണ് ലെന. ക്യാരക്ടര്‍ വേഷങ്ങളില്‍ തന്റെ കൈയൊപ്പ് നല്‍കിയാണ് ലെന വെള്ളിത്തിരയില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചത്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരം തന്റെ ഉറച്ച നിലപാടുകളിലൂടെയും തുറന്ന അഭിപ്രായങ്ങളിലൂടെയും ചര്‍ച്ചകളില്‍ ഇടം നേടിയിട്ടുണ്ട്. അടുത്തിടെയാണ് താരം ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ വിവാഹം ചെയ്തത്.
ഇപ്പോഴിതാ ആർത്തവവിരാമത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ സ്ത്രീകളില്‍ വരുന്ന മാറ്റത്തെക്കുറിച്ചാണ് ലെന മനസ്സ് തുറക്കുന്നത്. തന്റെ അനുഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ലെന സംസാരിച്ചത് ഏറ്റെടുക്കുകയാണ് പ്രേക്ഷകര്‍.
‘‘ഒരു ഹീലർ ആദ്യം സഫർ ചെയ്യും. പിന്നീട് മരുന്നുമായി തിരിച്ചെത്തും എന്ന് പറയാറുണ്ട്. എന്റെ രണ്ട് പുസ്തകവും അങ്ങനെയാണ്. ആദ്യത്തേത് ഒരു സീക്കർ എന്ന നിലയിലുള്ള സഫറിംഗ്. സത്യവുമായുള്ള ട്രയലും ഇററും. എങ്ങനെ വീണാലും നാല് കാലിലേ വീഴൂ, അത് കൊണ്ട് കുഴപ്പമില്ല.
ചെയ്യണ്ടാത്ത കാര്യം ചെയ്തിട്ട് പോലും ദെെവാധീനം കൊണ്ട് ദെെവത്തെ മനസിലായി. അങ്ങനെയാണ് ഞാൻ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം എഴുതുന്നത്.
ഞാൻ ഇപ്പോൾ നാല്പത്തിനാലിലേക്ക് കടന്നു. ഒരു സ്ത്രീ ശരീരത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഞാൻ ശരിക്കും മനസിലാക്കി തുടങ്ങിയിരിക്കുന്നു. എന്റെ അമ്മയിൽ ഞാൻ ഇത് ശ്രദ്ധിച്ചിരുന്നു, അന്ന് ഞാൻ കരുതിയത് ഇത് മാനസികമായ ഒരു പ്രശ്നം ആണെന്നാണ്. സൈക്കോളജി പഠിക്കാം എന്ന് ഞാൻ അങ്ങനെ തീരുമാനിച്ചു. അത് പഠിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന് ആണ് ഞാൻ കരുതിയത്. സൈക്കോളജി പഠിച്ചപ്പോൾ ആണ് മനസിലായത് ഇതൊന്നും അല്ല കാര്യം എന്ന്.
മാസ്റ്റർ ഇൻ സൈക്കോളജി ചെയ്തപ്പോഴാണ് മനസിലായത് ഞാൻ ആർട്ടിസ്റ്റ് ആണെന്ന് പോലും. എന്റെ അമ്മക്ക് വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചത് ടീനേജിൽ ആയിരുന്നു എന്നാൽ ഇന്നാണ് എനിക്ക് അത് ശരിക്കും മനസിലായത്.
മെനോപ്പോസ്! പെരിമെനോപോസ് ആർക്കൊക്കെ ഇത് അറിയാം. സ്ത്രീകളുടെ ശരീരം മാത്രമല്ല മാറുന്നത് എന്ന് ആണ് എനിക്ക് മനസിലായത്. പതിമൂന്നുവയസുള്ളപ്പോൾ മുതൽ പതിനെട്ട് വയസുള്ള മാറ്റം മിക്ക ആളുകൾക്കും അറിയാം പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. അവർക്ക് പിന്നെ സംഭവിക്കുന്ന മറ്റൊരു മാറ്റമാണ് മുപ്പത്തി അഞ്ചുവയസ്സുമുതൽ 55 വയസ്സുവരെയുള്ള കാലം.അതിനെ വുമണസെൻസ് എന്ന് വിളിക്കാം. ആ സമയത്ത് ഒരുപാട് മാറ്റങ്ങൾ ഒരു സ്ത്രീയിൽ സംഭവിക്കുന്നു.
നമ്മൾ ചൈൽഡിൽ നിന്നും അഡൽറ്റ് ആയപ്പോൾ അതിനെ ടീനേജ് ആയി എന്ന് എല്ലാവർക്കും മനസിലായി. അതിനേക്കാൾ വലിയ പ്രശ്‌നമാണ് വുമണസെൻസ്. 40 ആയപ്പോഴേക്ക് എല്ലാം മാറി. മനസും ശരീരവും എല്ലാം മാറുന്നു. ആ മാറ്റം ആർക്കും അറിയില്ല. എന്തോ പ്രശ്നം ഉണ്ട് എന്ന് മാത്രമേ അറിയൂ. ആ മാറ്റം പുറമെ ആണെന്നാണ് എല്ലാവരും കരുതുന്നത്. എന്റെ ഭർത്താവിന് എന്നോട് ഇപ്പോൾ പണ്ടത്തെ പോലെ സ്നേഹം ഇല്ല. കുട്ടികൾ ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ല. നമ്മുടെ ചുറ്റിനും ഉള്ളവർക്ക് ആണ് പ്രശ്നം എന്ന് കരുതുന്നു. എന്നാൽ അങ്ങനെ അല്ല. നമ്മുടെ ബോഡിയിൽ ഉണ്ടാകുന്ന ഈംബാലൻസ് ആണ് അത്.
മെഡിക്കൽ സയൻസ് ഇത് വരെ അതിനു ഉത്തരം നൽകിയിട്ടുമില്ല. സ്ത്രീകളുടെ ആരോഗ്യം ഇങ്ങനെ ആകുമ്പോൾ അവളെ ചുറ്റിപ്പറ്റിയുള്ള ആളുകളെയും ഇത് ബാധിക്കും. ഇത് ശരിക്കും ആളുകൾ മനസിലാക്കേണ്ടത് ആണ്. എന്റെ പെരിമെനോപോസ് ജേർണി 43 ഇത് തുടങ്ങി. നാട്ടുകാർ പറഞ്ഞത് ശരിയാണ് എനിക്ക് വട്ടാകുന്നുണ്ട് എന്ന് ഞാൻ അപ്പോൾ ഓർത്തു. അതോടൊപ്പം ഞാൻ കല്യാണവും കഴിച്ചു. പതിനാലുവര്ഷം ഞാൻ ഒറ്റക്ക് ജീവിച്ചതാണ് അങ്ങനെ കഴിഞ്ഞാ വര്ഷം വിവാഹവും കഴിച്ചു. അപ്പോൾ ഞാൻ കരുതി എല്ലാം പോയി. എനിക്ക് ഓർമ്മ ഇല്ല എനർജി ലോ ആകുന്നു.എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്ന്. പക്ഷെ എനിക്ക് ഇത്നേരത്തെ അറിയാം എന്നതുകൊണ്ടുതന്നെ പലതും മനസിലാക്കനും അതിനു റെമഡി എടുക്കാനും സാധിച്ചു.
അന്ന് ഞാൻ മനസിലാക്കിയതാണ് എനിക്ക് അറിയുന്ന കാര്യങ്ങൾ ഒക്കെ മറ്റുള്ള സ്ത്രീകൾക്കും കൂടി പറഞ്ഞു കൊടുക്കണം എന്ന്. അതിനുവേണ്ടി ഒരു പുസ്തകം എഴുതണം ആപ് അല്ലെങ്കിൽ ഒരു വെബ്‌സൈറ്റ് തുടങ്ങണം.
ഇപ്പോള്‍ ഞാൻ 44 വയസുകാരിയാണ്. ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുഭവിക്കാൻ തുടങ്ങി. ഞാൻ ഇതെന്റെ അമ്മയില്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ഭയങ്കര മാറ്റമാണല്ലോ എന്ന് തോന്നി. ഇത് മാനസികമായുള്ള പ്രശ്നമാണ്, അതുകൊണ്ട് സെെക്കോളജി പഠിക്കാം എന്ന് അന്ന് ഞാൻ തീരുമാനിച്ചു. എന്റെ അമ്മയ്ക്ക് ഞാൻ ടീനേജില്‍ ശ്രദ്ധിച്ച മാറ്റം എന്തായിരുന്നെന്ന് ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത്. സ്ത്രീകളുടെ ശരീരം മാത്രമല്ല മാറുന്നത് എന്ന് അന്നാണെനിക്ക് മനസിലായത്.
ടീനേജിലെ മൂഡ് സ്വിംഗിനെ എല്ലാവരും മനസിലാക്കും. കാരണം ആ വളർച്ചാ കാലഘട്ടത്തിലൂടെ എല്ലാവരും പോയിട്ടുണ്ട്. ഞാൻ മറ്റൊരു വാക്ക് ഉണ്ടാക്കി. വിമണിൻസ്. സ്ത്രീകള്‍ 35 വയസ് മുതല്‍ 55 വയസ് വരെ രണ്ടാമതൊരു അഡോളസൻസ് ഘട്ടത്തിലൂടെ സ്ത്രീകള്‍ കടന്ന് പോകുന്നു. അത് ഒട്ടും കംഫർട്ടബിള്‍ ആയ ട്രാൻസിഷൻ അല്ല. ഒരുപാട് മാറ്റങ്ങള്‍ വരുന്നു. 13 നും 19 നും ഇടയ്ക്ക് നമ്മള്‍ക്ക് എല്ലാവരോടും ദേഷ്യമായിരുന്നു. അഡോളൻസിനേക്കാള്‍ വലിയ പ്രശ്നമാണ് വിമനസൻസ്. മകള്‍, ഭാര്യ, അമ്മ എന്നീ റോളുകളില്‍ നിന്നെല്ലാം പെട്ടെന്ന് റോളുകള്‍ മാറിത്തുടങ്ങി.
അതോടൊപ്പം ശരീരം മാറുന്നു. മനസിന്റെ രീതി മാറുന്നു. ആ ട്രാൻസിഷൻ സ്ത്രീകള്‍ അറിയുന്നില്ല. ആകെ തോന്നുന്നത് എന്തോ പ്രശ്നമുണ്ടെന്നാണ്. അതിന്റെ അപകടമെന്തെന്നാണ് ആ പ്രശ്നം പുറമെ ആണെന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്റെ ഭർത്താവിന് ഇപ്പോള്‍ എന്നോട് പണ്ടത്തെ പോലെ സ്നേഹമില്ല. എന്റെ കുട്ടികള്‍ ഞാൻ പറയുന്നതൊന്നും കേള്‍ക്കുന്നില്ല എന്ന് തോന്നുന്നു. പക്ഷെ നമ്മുടെ ഉള്ളിലാണ് പ്രശ്നം. അത് തിരിച്ചറിയേണ്ടതുണ്ടെന്നും ലെന വ്യക്തമാക്കി. എന്റെ സ്വന്തം പെരിമെനോപോസ് ജേർണി കഴിഞ്ഞ വർഷം തുടങ്ങി.
43-ാം വയസില്‍. ആദ്യം ഞാൻ വിചാരിച്ചു, നാട്ടുകാർ പറഞ്ഞത് സത്യമാണ്, എനിക്ക് വട്ടാകുന്നുണ്ടെന്ന്. അതോടൊപ്പം ഞാൻ കല്യാണവും കഴിച്ചു. എല്ലാം പോയി, തകിടം മറിഞ്ഞെന്ന് ഞാൻ വിചാരിച്ചു. എനിക്കൊന്നും മനസിലാകുന്നില്ല. ഓർമ വരുന്നില്ല. എനർജി കുറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.
പക്ഷെ ഈ സബ്ജക്‌ട് നേരത്തെ പഠിച്ചത് കൊണ്ട് എനിക്കെന്നെ നിയന്ത്രിക്കാൻ പറ്റി. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്തു. ഫിസിക്കലായും മെന്റലായും ഒരുപാട് ബാധിക്കാതെ എനിക്ക് നിയന്ത്രിക്കാൻ പറ്റി. അന്ന് ഞാൻ വിചാരിച്ചതാണ് ഞാൻ യൂസ് ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ള സ്ത്രീകള്‍ക്കും പറഞ്ഞ് കൊടുക്കണമെന്ന്. അതിന് വേണ്ടി പുസ്തകം എഴുതണം. വെബ്സെെറ്റോ ആപ്പോ തുടങ്ങണം. രണ്ട് മാസത്തിനുള്ളില്‍ ആ പുസ്തകം ഇറങ്ങും...’’ ലെന പറയുന്നു. ലെനയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് സദസ്സ് നല്‍കിയത്. ഒരു സ്ത്രീയുടെ യാത്രയാണ് ലെന പറയുന്നതെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നുണ്ട്.