Sunday, March 15, 2026 Last Updated 33 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 12.44 PM

' കോണ്‍വെന്റില്‍ പഠിച്ച ഷാരൂഖ് ഖാനെക്കാള്‍ കഠിനമായിരുന്നു എന്റെ യാത്ര, കുഗ്രാമത്തില്‍ നിന്ന് വന്നാണ് ഇക്കണ്ട വിജയമെല്ലാം നേടിയത് ' ; കങ്കണ റണൗട്ട്

humble

സിനിമയിലും രാഷ്ട്രീയത്തിലും താന്‍ സ്വന്തമാക്കിയ വിജയങ്ങളെക്കുറിച്ച് മനസുതുറന്ന് കങ്കണ റണൗട്ട്. തന്റെ പശ്ചാത്തലം വളരെ ലളിതമാണെന്നും സിനിമയില്‍ വിജയിച്ച മറ്റ് താരങ്ങളില്‍ നിന്ന് താന്‍ വ്യത്യസ്തയാണെന്നും അവര്‍ പറഞ്ഞു. ഷാരൂഖ് ഖാനുമായി സ്വയം താരതമ്യം ചെയ്തായിരുന്നു കങ്കണ ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്തുകൊണ്ടാണ് തനിക്ക് ഇത്രയേറെ വിജയം നേടാനായതെന്ന് കങ്കണ ചോദിച്ചു. ഒരു കുഗ്രാമത്തില്‍നിന്നാണ് താന്‍ വരുന്നത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്നുവന്ന് മുഖ്യധാരയില്‍ ഇത്രയധികം വിജയം നേടിയ മറ്റൊരാള്‍ ഉണ്ടാകില്ലെന്നും കങ്കണ ചൂണ്ടിക്കാട്ടി.

' നിങ്ങള്‍ ഷാരൂഖ് ഖാനെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം ഡല്‍ഹിയില്‍ നിന്നാണ്, കോണ്‍വെന്റ് വിദ്യാഭ്യാസം നേടിയ ആളാണ്. എന്നാല്‍ ആരും കേട്ടിട്ടില്ലാത്ത ഭാംല എന്ന ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വന്നത്. മറ്റുളളവര്‍ക്ക് ഒരുപക്ഷേ വിയോജിപ്പുണ്ടാകാം, പക്ഷേ ഞാന്‍ ആളുകളോട് മാത്രമല്ല, എന്നോടും അത്രയേറെ സത്യസന്ധത പുലര്‍ത്തുന്നതുകൊണ്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നു.'' കങ്കണ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW