Saturday, March 14, 2026 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 08.08 AM

ഗാസയില്‍ യുദ്ധം അവസാനിച്ചു; കരാറില്‍ ഒപ്പു വെയ്ക്കാതെ ഇസ്രായേലും ഹമാസും ; നെതന്യാഹു പങ്കെടുത്തില്ല

uploads/news/2025/10/805547/trump.jpg

കെയ്റോ: ഇസ്രായേലും ഹമാസും കരാറില്‍ ഒപ്പുവെക്കാതെ ഈജിപ്തില്‍ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ ഗാസാ സമാധാന കരാര്‍ ഒപ്പുവെച്ചു. യുഎസ്, ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ ഗാസയിലെ രണ്ടുവര്‍ഷം നീണ്ട യുദ്ധത്തിന് പൂര്‍ണ്ണവിരാമ മായി. ഉച്ചകോടിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്തുമില്ല.

നേരത്തെ ഈജിപ്തിലെത്തുമെന്നറിയിച്ച നെതന്യാഹു പിന്നീട് പിന്മാറുകയായിരുന്നു. ഹമാസിന്റെ നിരായുധീകരണം, ഇസ്രായേല്‍സൈന്യത്തിന്റെ പൂര്‍ണ പിന്മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്ന ഗാസ സമാധാന കരാറിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച ചര്‍ച്ചകളും ഉച്ചകോടിയില്‍നടക്കും. ഈജിപ്തി ലെ ഷര്‍മ് അല്‍ ഷേഖില്‍ നടന്ന ഉച്ചകോടിയില്‍ ഇരുപതിലധികം രാഷ്ട്ര തലവന്‍മാരാണ് പങ്കെടുക്കുന്നത്.

ഗാസയിലെ സമാധാനത്തിനായി 20 ഇന സമാധാന പദ്ധതിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ചത്. ഇത് ഇസ്രയേലും ഹമാസും അംഗീകരിക്കുകയായിരുന്നു. ബന്ദിമോചനം, വെടിനിര്‍ത്തല്‍, പ്രാദേശിക സുരക്ഷയുടെ സ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്നതാണ് കരാര്‍. കരാറിന് പിന്നാലെ ഹമാസ് തടവില്‍ ജീവനോടെ ഉണ്ടായിരുന്ന മുഴുവന്‍ ബന്ദികളും ഇസ്രയേലില്‍ തിരിച്ചെത്തി.

ഹമാസ് ഇന്നലെ കൈമാറിയത് 20 പേരെയാണ്. ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിരുന്ന പലസ്തീന്‍ ബന്ദികളുടെ കൈമാറ്റവും തുടരുകയാണ്. ഇസ്ര യേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഗാസയില്‍ നിന്നും പലായനം ചെയ്ത ആയിരങ്ങള്‍ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW