Saturday, March 21, 2026 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 13 Oct 2025 08.38 PM

'മകന് ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്ന് അറിയുമോന്ന് സംശയം, ഇഡി സമന്‍സ് ലഭിച്ചിട്ടില്ല'

ed

തിരുവനന്തപുരം: മകന്‍ വിവേക് കിരണിനെതിരെ ഇഡി സമന്‍സയച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കോ മകനോ ഇഡി സമന്‍സ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മകള്‍ക്ക് നേരെ പലതും ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അത് ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലി എടുത്ത് കഴിയുന്ന ഒരാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'എന്റെ കൈയ്യില്‍ ഇഡി സമന്‍ കിട്ടിയിട്ടില്ല. മകന് ഇങ്ങനെയൈാരു സംഭവം നടന്നതായി പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തല്ലോ, കുറച്ചു നാള്‍ മുമ്പ് രാള്‍ എന്നോട് പറഞ്ഞു ഒരു വലിയ ബോംബ് വരാന്‍ പോകുന്നുണ്ടെന്ന് എന്നാല്‍ ഇതൊരു നനഞ്ഞ പടക്കമായി പോയി. തെറ്റായ ചിത്രം വരച്ച് എന്നെ മറ്റൊരു തരത്തില്‍ കാണിക്കണം. ഇങ്ങനെ ചിത്രീകരിക്കാന്‍ നോക്കിയാല്‍ ഞാന്‍ കളങ്കിതനാകില്ലെന്നും' മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW