Friday, March 13, 2026 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 13 Oct 2025 10.07 AM

"ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഇതിഹാസമായ ത്രോബാക്ക്..." ഷാരൂഖ് ഖാനൊപ്പമുള്ള ഡിഡിഎൽജെ മൊമെന്റ് റെക്രിയേറ്റ് കജോൾ; ഏഴാമത് ഫിലിംഫെയർ അവാർഡിന്റെ നിറവിൽ താരം

uploads/news/2025/10/805402/1000591588.jpg
Kajol and shah rukh khan (Image Source: Instagram)

അഹമ്മദാബാദിൽ ഇക്കഴിഞ്ഞ ദിവസം നടന്ന 70-ാമത് ഫിലിംഫെയർ അവാർഡ്സ് 2025 താരനിബിഡമായിരുന്നു. ഏകദേശം 17 വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ അവതാരകനായി എത്തി എന്നുള്ളതാണ് ആരാധകരെ ഏറ്റവും ആവേശപെടുത്തിയത്.
ഇപ്പോഴിതാ തന്റെ ഏഴാമത്തെ ഫിലിംഫെയർ അവാർഡ് ലഭിച്ചതിന് ശേഷം ഹൃദയംഗമമായ ഒരു പോസ്റ്റ് പങ്കിടുകയാണ് കജോൾ. ഷാരൂഖ് ഖാനൊപ്പമുള്ള ഒരു പഴയകാല ചിത്രം പോസ്റ്റ് ചെയ്ത താരം തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള ചിത്രമാണ് പങ്കിട്ടിരിക്കുന്നത്.
"അതായിരുന്നു അന്നത്തേത്. ഇത് ഇപ്പോഴത്തേതും... എക്കാലത്തെയും ഏറ്റവും ഇതിഹാസമായ ത്രോബാക്ക്... എന്റെ ഏഴാമത്തെ ബ്ലാക്ക് ലേഡിക്ക്, ഫിലിം ഫെയറിന് നന്ദി..." എന്ന ക്യാപ്ഷൻ നൽകിയാണ് കജോൾ ഷാരൂഖി നൊപ്പമുള്ള ത്രോബാക്ക് ചിത്രം സഹിതം പങ്കിട്ടിരിക്കുന്നത്. ഫിലിം ഫെയർ അവാർഡ്സ്, എബൌട്ട്‌ ലാസ്റ്റ് നൈറ്റ്‌, 30 വർഷങ്ങൾ എന്നീ ഹാഷ് ടാഗുകൾ നൽകിയാണ് കജോളിന്റെ പോസ്റ്റ്‌.
'ദിൽവാലെ ദുൽഹാനിയ ലേ ജായേംഗേ' എന്ന ചിത്രത്തിന് നേടിയ മികച്ച നടനും മികച്ച നടിക്കുമുള്ള ട്രോഫികളുമായി ഇരുവരും പോസ് ചെയ്യുന്നതാണ് ആദ്യ ഫോട്ടോ. രണ്ടാമത്തെ ചിത്രത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ബ്ലാക്ക് ഔട്ട്‌ഫിറ്റ് ധരിച്ച കജോളും ഷാരൂഖും ബ്ലാക്ക് ലേഡിയെ കൈയിൽ പിടിച്ചു നിൽക്കുന്നത് കാണാം.

ഫിലിം ഫെയർ രാത്രിയിലെ ഹൈലൈറ്റുകളിൽ ഒന്ന് ഷാരൂഖ്- കജോൾ വേദിയിൽ എത്തിയതായിരുന്നു. 'ദിൽവാലെ ദുൽഹാനിയ ലേ ജായേംഗേ', 'കഭി ഖുഷി കഭി ഗം', 'കുച്ച് കുച്ച് ഹോതാ ഹേ' എന്നിവയുൾപ്പെടെ അവരുടെ ചില ഐക്കണിക് സിനിമകളിലെ ഗാനങ്ങൾക്ക് അവർ നൃത്തം ചെയ്തു.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഫിലിംഫെയർ അവാർഡുകളിൽ അവതാരകനായി തിരിച്ചെത്തിയതും സദസ്സിനും ആരാധകർക്കും ആവേശമായിരുന്നു. കരൺ ജോഹർ, അക്ഷയ് കുമാർ, മനീഷ് പോൾ എന്നിവരോടൊപ്പമായിരുന്നു ഷാരൂഖ്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ദീർഘകാല സംഭാവനകൾക്കും താരം ഈ ചടങ്ങിൽ അംഗീകാരം നേടി.

Ads by Google
Monday 13 Oct 2025 10.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW