Saturday, March 21, 2026 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 13 Oct 2025 07.53 AM

രാത്രിയില്‍ കാട്ടാന വീട് വളഞ്ഞു ; രക്ഷപ്പെടാന്‍ മുറ്റത്തിറങ്ങിയ മുത്തശ്ശിയും കുട്ടിയും മറ്റൊരാനയൂടെ മുന്നില്‍പ്പെട്ട് ദാരുണാന്ത്യം

uploads/news/2025/10/805381/elephant12.jpg

വാല്‍പ്പാറ: നിരന്തരം വന്യജീവി ആക്രമണം നടക്കുന്ന വാല്‍പ്പാറയില്‍ നിന്നും മറ്റൊരു വന്യജീവി ആക്രമണത്തിന്റെ റിപ്പോര്‍ട്ട്. കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയ്ക്കും രണ്ടരവയസ്സുള്ള കുഞ്ഞു മകള്‍ക്കും ദാരുണാന്ത്യം. രണ്ടരവയസ്സുകാരി ഹേമശ്രീയും മുത്തശ്ശി അസ്സലയുമാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഇവരുടെ വീട്ടില്‍ കാട്ടാന ആക്രമണം ഉണ്ടാകുകയായിരുന്നു.

വീടിന് സമീപത്ത് എത്തിയ കാട്ടാന ജനാല തകര്‍ത്തപ്പോള്‍ കുഞ്ഞുമായി രക്ഷപ്പെടാന്‍ മുറ്റത്തേക്ക് ഇറങ്ങിയ മുത്തശ്ശിയെയും കുഞ്ഞിനെയും മറ്റൊരു കാട്ടാന ആക്രമിക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടപ്പോള്‍ മുത്തശ്ശി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു. അതേസമയം വന്യജീവികളുടെ ആക്രമണത്തിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മാസങ്ങള്‍ ആനയ്ക്ക് പുറമേ പുലയുടെയും കരടിയുടേയും ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസമാണ് ഇഞ്ചിപ്പാറ എസ്‌റ്റേറ്റിലെ ജീവനക്കാരനയ കാളീശ്വരന്‍ കരടിയുടെ ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാത്രിയില്‍ ബസിറങ്ങി പോകുന്നതിനിടയില്‍ കാളീശ്വരന് നേരെ കരടിയുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. തേയിലത്തോട്ടത്തില്‍ നിന്ന് പാഞ്ഞെത്തിയ കരടി കാളീശ്വരനെ ആക്രമിക്കുകയായിരുന്നു. കരടിയുടെ നഖം കൊണ്ട് കാളീശ്വരന് പരിക്കേറ്റിരുന്നു. ഈ വര്‍ഷം ജൂണില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ നാലരവയസ്സുകാരിയെ പുലി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ പിടിച്ചുകൊണ്ടുപോയിരുന്നു.

Ads by Google
Monday 13 Oct 2025 07.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW