Monday, March 16, 2026 Last Updated 10 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 12 Oct 2025 09.35 AM

അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഐശ്വര്യ റായ്

aishwarya-rai
photo-www.instagram.com/aishwaryaraibachchan_arb/

ഭര്‍തൃപിതാവും നടനുമായ അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നടി ഐശ്വര്യ റായ് പങ്കുവെച്ച പോസ്റ്റാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഐശ്വര്യ പിറന്നാള്‍ ആശംസ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മകള്‍ ആരാധ്യ മുത്തച്ഛന്‍ അമിതാഭിനൊപ്പം നില്‍ക്കുന്ന മനോഹരമായൊരു ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു ഐശ്വര്യയുടെ ആശംസ.

പ്രിയപ്പെട്ട പാ-ദാദാജി (അച്ഛന്‍-മുത്തച്ഛന്‍)ജന്മദിനാശംസകള്‍, സ്‌നേഹവും ദൈവവും എപ്പോഴും അനുഗ്രഹിക്കട്ടെ എന്നായിരുന്നു ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചത്.

നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്. ഐഷ് നീ സ്വഭാവത്താല്‍ വളരെ ദയയുളളവളും നല്ല മനസ്സുളളവളുമാണ് എന്നായിരുന്നു ഒരാള്‍ കുറിച്ചത്. എത്ര മധുരമുളള വ്യക്തി, അമിതാഭിന്റെ പിറന്നാള്‍ ദിനത്തില്‍ അവര്‍ എപ്പോഴും ആശംസകള്‍ നേരാറുണ്ട് എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

അടുത്തിടെ ഐശ്വര്യ അഭിഷേക് ബന്ധം വിളളലിലാണെന്നും കുടുംബവുമായി അകന്ന് നില്‍ക്കുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചടങ്ങുകളില്‍ അഭിഷേക് കുടുംബത്തോടൊപ്പവും ഐശ്വര്യയും ആരാധ്യയും ഒറ്റയ്ക്ക് വാരാന്‍ ആരംഭിച്ചതും വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും ബച്ചന്‍ കുടുംബവും പ്രതികരിച്ചിരുന്നില്ല. പിന്നീട് ഐശ്വര്യയും അഭിഷേകും വിവിധ പരിപാടികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഈ കിംവദന്തികള്‍ അവസാനിച്ചു.

2007 ഏപ്രില്‍ 20നാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011ല്‍ ഐശ്വര്യ ആരാധ്യക്ക് ജന്മം നല്‍കി. ഇതിന് ശേഷം സിനിമകള്‍ വളരെ തിരഞ്ഞെടുത്ത് മാത്രമേ ചെയ്യാറുള്ളു. പൊന്നിയന്‍ സെല്‍വനിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ
പാരീസ് ഫാഷന്‍ വീക്കിലെ തന്റെ അതിശയകരമായ പ്രകടനത്തിലൂടെ ഐശ്വര്യ റായ് ബച്ചന്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു.
സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് താരം റാമ്പില്‍ എത്തിയത്. ഡയമണ്ട് ടാസല്‍ ഡ്രോപ്പ് ഷെര്‍വാണിയാണ് താരം ധരിച്ചത്. അതിന്റെ വീഡിയോയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയാൻ എന്ന ചിത്രത്തിലാണ് അമിതാഭ് അവസാനമായി അഭിനയിച്ചത്. രജനീകാന്ത്, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW