-->
പിതാവ് കൃഷ്ണരാജ് റായിയുടെ എട്ടാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി ഐശ്വര്യ റായി. പിതാവിന്റെ സ്‌നേഹത്തെക്കുറിച്ചും താരം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്.
കൃഷ്ണരാജ് റായിയുടെ മാല ചാര്‍ത്തിയ ചിത്രത്തിന് മുന്നില്‍ താനും മകള്‍ ആരാധ്യയും നില്‍ക്കുന്ന ചിത്രമാണ് ഐശ്വര്യ പങ്കുവെച്ചത്. ഇരുവരും കൃഷ്ണറായിയുടെ ചിത്രത്തില്‍ മുഖം ചേര്‍ത്ത് നില്‍ക്കുന്നത് കാണാം. ‘എന്നേക്കും പ്രിയപ്പെട്ട അച്ഛാ.. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും എപ്പോഴും നന്ദി ’എന്നായിരുന്നു ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചത്.
കൃഷ്ണരാജിന്റെയും ബൃന്ദ്യയുടെയും മകളാണ് ഐശ്വര്യ . പിതാവിന്റെ ജന്മദിനത്തിലും മരണ ദിനത്തിലും ഐശ്വര്യ ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ പങ്കുവെക്കാറുണ്ട്. ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് 2017 ല്‍ മുംബൈയില്‍ വെച്ചായിരുന്നു കൃഷ്ണരാജിന്റെ അന്ത്യം.
അതേസമയം, മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. 2023 ലാണ് ചിത്രം പുറത്തിറങ്ങിയത്. വിക്രം, രവി മോഹന്‍, കാര്‍ത്തി, തൃഷ, ശോഭിത ധൂലിപാല, ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.