Friday, March 13, 2026 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 12 Oct 2025 08.56 AM

വിവാഹനിശ്ചയം കഴിഞ്ഞെന്ന് അറിയിക്കാനുളള അടവ്, അത് വിവാഹമോതിരം തന്നെ എന്ന് സോഷ്യല്‍ മീഡിയ; രശ്മികയുടെ വീഡിയോ വൈറല്‍

rashmika-mandanna
photo-www.instagram.com/rashmika_mandanna/

വിജയ് ദേവരകൊണ്ടയുമായുളള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ നടി രശ്മിക മന്ദാന പങ്കുവെച്ച പുതിയ വീഡിയോണിപ്പോള്‍ ചര്‍ച്ചയാകുന്നത്. പുതിയ വീഡിയോയില്‍ വിവാഹ മോതിരം കാണുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

തന്റെ വളര്‍ത്തുനായയുമായി ഫോണില്‍ പാട്ട് ആസ്വദിക്കുന്ന വീഡിയോയാണ് രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നായയെ തലോടുന്നതിനിടയില്‍ രശ്മികയുടെ കൈവിരലില്‍ തിളങ്ങുന്ന വജ്ര മോതിരം വ്യക്തമായി കാണാം. മോതിരം ശ്രദ്ധയിപ്പെട്ടതോടെ ഇത് വിവാഹനിശ്ചയം സ്ഥിരീകരിച്ചുകൊണ്ടുളള താരത്തിന്റെപരോക്ഷമായ അറിയിപ്പാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്.

‘ചിത്രീകരണസമയത്ത് ഞാന്‍ ആദ്യം കേട്ട പാട്ടാണിത്, ഇമപ്പാഴും എനിക്ക് ഈ പാട്ടിനോട് വല്ലാത്ത ഇഷ്ടമാണ്. എന്റെ കൂടെ പാട്ട് ആസ്വദിക്കുന്ന ഔറയെക്കുറിച്ച് നമുക്കൊരു ചര്‍ച്ചയാവാം. സ്‌ക്രീനിലെ പെണ്‍കുട്ടി ഞാനാണെന്ന് അവള്‍ക്കറിയാമെങ്കില്‍ അവള്‍ ആകെ കണ്‍ഫ്യൂഷനിലായെനെ. അവള്‍ക്കൊന്ന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ ഈ പാട്ടൊപ്പ് പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ’വീഡിയോയ്‌ക്കൊപ്പം രശ്മിക കുറിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടന്‍വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം നിശ്ചയിച്ചുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹൈദരാബാദില്‍ വളരെ രഹസ്യമായിട്ടാണ് ഈ ചടങ്ങ് നടത്തിയതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കള്‍ മാത്രമുള്ള ഒരു ചടങ്ങായിട്ടാണ് വിവാഹനിശ്ചയം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി ആയിരിക്കും ഇരുവരുടെയും കല്യാണം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ ഔദ്യോഗികമായി ഒരു പോസ്റ്റും പങ്കുവെച്ചിരുന്നില്ല.

വളരെയധികം കാലങ്ങളായി വിജയ്‌യും രശ്മികയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാണ്. പക്ഷേ ഇതുവരെ രണ്ടുപേരും അത് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പല ഇന്റര്‍വ്യൂസിലും സ്റ്റേജ് ഷോകളിലും ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് സൂചനകള്‍ തരുമെങ്കിലും എന്നെങ്കിലും ഇവര്‍ അത് തുറന്ന് പറയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. രണ്ടുപേരെയും പലതവണ ഒരുമിച്ച് യാത്രകളിലോ റെസ്റ്റോറന്റുകളിലും കണ്ട വാര്‍ത്തകള്‍ സജീവമായിരുന്നു. 2018ലെ ഹിറ്റ് സിനിമ ഗീത ഗോവിന്ദത്തിലും പിന്നീട് ഡിയര്‍ കോമ്രേഡിലും ഒരുമിച്ച് അഭിനയിച്ചതുമുതല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ട്.

Ads by Google
Sunday 12 Oct 2025 08.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW