-->
ഇക്കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച നടന്‍ മോഹന്‍ലാലിനെ നാവികസേന ആദരിച്ചത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്.കേണല്‍ ( ഓണററി) കൂടിയായ നടന്‍ മോഹന്‍ലാലിനെ കരനേസാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമന്‍ഡേഷന്‍ കാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മോഹന്‍ലാല്‍ യൂണിഫോം ധരിച്ചായിരുന്നു എത്തിയിരുന്നത്.
ഇപ്പോഴിതാ അനുമോദന ചടങ്ങില്‍ മോഹന്‍ലാല്‍ താടി വടിക്കാതെ യൂണിഫോമില്‍ ക്യാപ് അണിഞ്ഞെത്തിയതില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ( റിട്ട) അരുണ്‍ പ്രകാശ്. സമൂഹമാധ്യമത്തിലൂടെയാണ് നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ( റിട്ട) അരുണ്‍ പ്രകാശ് വിമര്‍ശനം ഉന്നയിച്ചത്. ചിത്രം പങ്കിട്ടായിരുന്നു വിമര്‍ശനം.യൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്നാണ് അരുണ്‍ പ്രകാശ് പറയുന്നത്.
ൈസനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്നാണു ചട്ടം. സിഖ് വിഭാഗക്കാര്‍ക്കു മാത്രമാണു താടിയുടെ കാര്യത്തില്‍ ഇളവുളളത്.