Saturday, March 14, 2026 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 10.38 AM

ഈ പാലം കണ്ടാല്‍ നായ്ക്കള്‍ ആത്മഹത്യ ചെയ്യും: കാരണം കണ്ടെത്താനാകാതെ ശാസ്ത്രജ്ഞര്‍

dog, suicide, bridge

മനുഷ്യന്മാര്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് നമ്മുക്കറിയാം. എന്നാല്‍ മൃഗങ്ങള്‍ ആത്മഹത്യ ചെയ്തതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു സംഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സ്‌കോട്‌ലന്‍ഡിലെ ഡംബാര്‍ട്ടിന് സമീപമുള്ള ഒരു പാലത്തില്‍ നായ്ക്കള്‍ ആത്മഹ്യചെയ്യുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓവര്‍ടന്‍ ബ്രിഡ്ജ് എന്നാണ് ഈ പാലത്തിന്റെ പേര്. 1895ല്‍ പണിത ഈ പാലം ഓവര്‍ടന്‍ ഹൗസ് എസ്‌റ്റേറ്റിലേക്ക് ബന്ധിപ്പിക്കുന്നതാണ്.

എന്നാല്‍ 150 മുതലുള്ള കാലയളവില്‍ ഏകദേശം 150 ഓളം നായകളാണ് പലപ്പോഴായി ഈ പാലത്തില്‍ നിന്ന് ചാടിയത്. ഇവയില്‍ പലതിനും ഗുരുതരമായ പരിക്കും മരണവും സംഭവിച്ചിട്ടുണ്ട്. ഇത് തുടര്‍ന്നതോടെ ഡോഗ് സൂയിസൈഡ് ബ്രിഡ്ജ് എന്ന് ഇതിനെ ആളുകള്‍ വിളിക്കാന്‍ തുടങ്ങി. എന്നാല്‍ നായ്ക്കള്‍ക്ക് ആത്മഹത്യാചിന്തയെന്നും വരില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

നായ്ക്കള്‍ പലപ്പോഴും പാലത്തിന്റെ ഒരേ സ്‌പോട്ടില്‍ നിന്നാണ് ചാടുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. എന്തോ ഒന്ന് അവിടെയെത്തുന്ന നായ്ക്കളെ താഴേക്ക് ചാടാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഈ പാലത്തില്‍ പ്രേതം ഉണ്ടെന്നും വിശ്വസിക്കുന്നവരുമുണ്ട്. 2010ല്‍ സ്‌കോട്‌ലന്‍ഡിലെ മൃഗ സംരക്ഷണ സമിതി ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഒരു പ്രതിനിധിയെ അവിടേക്ക് അയച്ചു. എന്നാല്‍ അദ്ദേഹത്തിനും കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദീകരിക്കാനാകാത്ത എന്തോ ഒന്ന് പാലത്തിന് ഉണ്ടെന്ന് അദ്ദേഹം അന്ന് റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നു.

Ads by Google
Saturday 11 Oct 2025 10.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW