Sunday, March 15, 2026 Last Updated 36 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 09.08 AM

' പ്രായം നമ്മില്‍ മോഹം നല്‍കി' ; വിവാഹവേദിയില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സുമായി ബോബന്‍ ആലുംമൂടന്‍

movie, song

നിറം സിനിമയിലെ ' പ്രായം നമ്മില്‍ മോഹം നല്‍കി' ഗാനത്തിനൊപ്പം പെര്‍ഫോം ചെയ്ത് നടന്‍ ബോബന്‍ ആലുംമൂടന്‍. ഒരു വിവാഹവേദിയില്‍ നിന്നുളളള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കൂടെയുണ്ടായിരുന്നവരോടൊപ്പം ചുവടുവച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന ബോബന്‍ ആലുംമൂടന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണം അറിയിച്ച് എത്തുന്നത്. ബോബന്‍ ആലുംമൂടന്റെ ലുക്കിനെ അഭിനന്ദിച്ചുളള കമന്റുകളും കാണാം. ഈ പാട്ട് ഇറങ്ങിയ കാലത്തും ഇന്നും അദ്ദേഹം ഒരുപോലെയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

1999ല്‍ പുറത്തിറങ്ങിയ ' നിറം' സിനിമയിലെ ' പ്രായം നമ്മില്‍ മോഹം നല്‍കി' എന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. വിദ്യാസാഗറിന്റെ സംഗീതത്തിന് ബിച്ചു തിരുമലയാണ് വരികളെഴുതിയത്. പി.ജയചന്ദ്രനും സുജാതയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW