Sunday, March 15, 2026 Last Updated 9 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 08.24 AM

ആനയുമായുളള സംഘട്ടനം; ' കാട്ടാളന്‍' സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്

while, with

കാട്ടാളന്‍ സിനിമയുടെ തായ്‌ലന്റിലെ ചിത്രീകരണത്തിനിടയില്‍ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്. ആന്റണി വര്‍ഗീസും ആനയുമായുളള വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

മാര്‍ക്കോ എന്ന മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. ഓങ് ബാക്ക് സീരീസ് ഉള്‍പ്പെടെയുളള അന്താരാഷ്ട്ര ആക്ഷന്‍ ത്രില്ലറുകള്‍ക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തില്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തായ്‌ലന്റില്‍ ഒരുക്കുന്നത്. ഓങ്് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ പോങ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാണ്.

ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം ചെയ്യുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടര്‍ അജനീഷ് ലോക്‌നാഥാണ് സംഗീതമൊരുക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW