-->
ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് എസ്.എസ് രാജമൗലി. ഈഗ, ബാഹുബലി, ആര്‍ ആര്‍ ആര്‍, മഗധീര തുടങ്ങി നിരവധി ഹിറ്റ് പടങ്ങള്‍ അദ്ദഹം സിനിമാ ആരാധകര്‍ക്ക് നല്‍കിയിട്ടുണ്ട്. ബാഹുബലിയുടെ വിജയത്തിന് ശേഷമാണ് തെലുങ്ക് സിനിമാ ലോകവും രാജമൗലി എന്ന പ്രതിഭയും ആഗോള തലത്തില്‍ അറിയപ്പെടുന്നത്. ബാഹുബലിക്ക് ശേഷം ആര്‍ആര്‍ആര്‍ എന്ന സിനിമ കൂടി ഹിറ്റായതോടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി രാജമൗലി മാറി. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് പേരെടുത്ത തിരക്കഥാകൃത്താണ്.
ഇന്ന് രാജമൗലിയുടെ 52 ാം ജന്മദിനമാണ്. തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് ആശംസകളറിയിച്ചെത്തിയിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആറും, രാം ചരണും, മഹേഷ് ബാബുവും. തങ്ങളുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരങ്ങള്‍ രാജമൗലിക്ക് ആശംസകളറിയിച്ചത്.
നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഒരുപാട് സ്‌നേഹം എന്നായിരുന്നു രാജമൗലിക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് ജൂനിയര്‍ എന്‍ടിആര്‍ എക്‌സില്‍ കുറിച്ചത്.
Wishing you a very Happy Birthday Jakkana @ssrajamouli!! Loads of love ❤️ pic.twitter.com/xeXlU7DnmD— Jr NTR (@tarak9999) October 10, 2025
നമ്മുടെ കാലത്തെ ഏറ്റവും മികച്ച ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ ഒരാളായ എന്റെ പ്രിയപ്പെട്ട രാജമൗലി ഗാരുവിന് ജന്മദിനാശംസകള്‍ എന്നാണ് രാം ചരണ്‍ എക്‌സില്‍ കുറിച്ചത്.
Happy Birthday to one of the greatest filmmakers of our time, my dearest @ssrajamouli garu ❤️— Ram Charan (@AlwaysRamCharan) October 10, 2025
ഒരേയൊരു രാജമൗലിക്ക് ജന്മദിനാശംസകള്‍ നേരുന്നു. എല്ലായ്‌പ്പോഴും ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുളളൂ. മികച്ചത് ആശംസിക്കുന്നു സര്‍ എന്നായിരുന്നു രാജമൗലിക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് മഹേഷ് ബാബു എക്‌സില്‍ കുറിച്ചത്.
Wishing the one and only @ssrajamouli a very Happy Birthday…The best is always yet to come😍😍😍..Have a great one sir 🤗🤗🤗♥️♥️♥️ pic.twitter.com/U3tcyJIbgv— Mahesh Babu (@urstrulyMahesh) October 10, 2025
അതേസമയം എസ്എസ് രാജമൗലി ഇപ്പോള്‍ 'എസ്എസ്എംബി 29' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ തിരക്കിലാണ്. ചിത്രത്തിന്റെ പേര് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ, 'ഗ്ലോബ് ട്രോട്ടര്‍', 'വാരണാസി' എന്നിവയാണ് പരിഗണനയിലുള്ള ചില പേരുകള്‍ എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം, പേര്, റിലീസ് തീയതി എന്നിവ നവംബറില്‍ പുറത്തിറങ്ങും.മഹേഷ് ബാബുവിന് പുറമേ, 'എസ്എസ്എംബി 29' ല്‍ പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.