Sunday, March 15, 2026 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 11.50 AM

നടി തൃഷ വിവാഹിതയാകുന്നു? വരന്‍ വ്യവസായി

tamil, actress

തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിയാണ് തൃഷ. ഇപ്പോള്‍ തൃഷയുടെ വിവാഹ വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. നടി വിവാഹിതയാകാനുളള ഒരുക്കങ്ങളിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചണ്ഡീഗഢില്‍നിന്നുളള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന.

നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. ശരിയായ വ്യക്തി വരുമ്പോള്‍ ശരിയായ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസ് തുറന്നിരുന്നു. തനിക്ക് വിവാഹത്തില്‍ വിശ്വാസമില്ലെന്നും അത് നടന്നാലും കുഴപ്പമില്ല, നടന്നില്ലെങ്കിലും കുഴപ്പമില്ല എന്നും തൃഷ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍, അതിനുളള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു. അതേസമയം വിവാഹ വാര്‍ത്തകള്‍ സംബന്ധിച്ച് യാതൊരുവിധ പ്രതികരണവും നടിയോ നടിയുടെ കുടുംബമോ നടത്തിയിട്ടില്ല.

നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015 ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW