Sunday, March 15, 2026 Last Updated 37 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 11.32 AM

ഡി.കെ.ശിവകുമാറിന്റെ ഇടപെടല്‍; ബിഗ് ബോസ് കന്നഡ പതിപ്പ് ചിത്രീകരണം പുനരാരംഭിച്ചു

studio, after

ബെംഗളൂരു: കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചിത്രീകരണം പുനരാരംഭിച്ചു. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോയുടെ പ്രവര്‍ത്തനമെന്ന് വിലയിരുത്തിയ ബോര്‍ഡ് സ്റ്റുഡിയോ അടച്ചുപൂട്ടുകയായിരുന്നു.

എന്നാല്‍ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചു അനുമതിനേടാന്‍ ഇപ്പോള്‍ 10 ദിവസംകൂടി അനുവദിക്കുകയായിരുന്നു. ഇതോടെ സ്റ്റുഡിയോ വീണ്ടുംതുറന്നു. ഷോയിലെ താരങ്ങള്‍ തിരിച്ചെത്തി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്റ്റുഡിയോയ്ക്ക് വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത്. ഷോ അവതാരകനും കന്നഡ സൂപ്പര്‍താരവുമായ കിച്ച സുദീപ്, ശിവകുമാറിനും സര്‍ക്കാരിനും നന്ദി അറിയിച്ചു.

ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ സജ്ജമാക്കിയ സ്റ്റുഡിയോയിലാണ് ബിഗ് ബോസ് കന്നഡ പതിപ്പ് ചിത്രീകരണം നടക്കുന്നത്. ഹരിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുളള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റുഡിയോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW