-->
മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ് രാവണപ്രഭു. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്‌മോസില്‍ ഒക്‌ടോബര്‍ പത്തിനാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് രാവണപ്രഭുവെന്നും, സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും നടന്‍ ആസിഫ് അലി പറയുകയാണ്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് നടന്റെ പ്രതികരണം.
One among the favourites! Super excited for this one 🔥https://t.co/DOv0oANALc#Ravanaprabhu4K @Mohanlal @AashirvadCinema pic.twitter.com/7a4rEuQ5cO— Asif Ali (@YoursAsifAli) October 9, 2025
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 4K അറ്റ്‌മോസില്‍ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. മംഗലശ്ശേരി നിലകണ്ഠന്‍, കാര്‍ത്തികേയന്‍ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹന്‍ലാല്‍ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, നെപ്പോളിയന്‍, ഇന്നസെന്റ്, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.