Thursday, March 12, 2026 Last Updated 29 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 01.03 PM

സത്യം പറ നിങ്ങള്‍ സിസ്‌റ്റേഴ്‌സ് അല്ലേ? വൈറലായി കലാമണ്ഡലം സജിനി പങ്കുവെച്ച വീഡിയോ

kalamandalam-sajini-
photo-www.instagram.com/kalamandalam_sajini/

മഞ്ജു വാര്യരുമായി തനിക്കുള്ള രസകരമായ ചില സാമ്യതകൾ ചൂണ്ടികാട്ടി നർത്തകിയായ കലാമണ്ഡലം സജിനി പങ്കുവച്ചൊരു റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റീലിൽ മഞ്ജുവിന്റെയും സജിനിയുടെയും പല കാലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ കൊളാഷ് പോലെ ചേർത്തുവച്ചിരിക്കുകയാണ്. യാദൃശ്ചികമെങ്കിലും ശ്രദ്ധേയമായ സാമ്യതകൾ കാണാം ചിത്രങ്ങളിൽ എന്നതാണ് കൗതുകം.

യാദൃശ്ചികമായി നോക്കിയപ്പോൾ കിട്ടിയ ഓരോ പ്രായത്തിലെയും ഒരേപോലുള്ള ഫോട്ടോസ് ആണ്. പിന്നെ ഒന്നും നോക്കില്ല ഒരു വീഡിയോ അങ്ങ് എഡിറ്റ് ചെയ്തു. കുഞ്ഞിലേ മുതൽ ഇഷ്ട്ടമുള്ള ആളാണ് മഞ്ജുവാര്യർ. ഇപ്പോഴും മാറ്റമൊന്നുമില്ല," എന്ന അടിക്കുറിപ്പോടെയാണ് സജിനി റീൽ ഷെയർ ചെയ്തിരിക്കുന്നത്.

"സത്യം പറ നിങ്ങൾ സിസ്റ്റേഴ്സ് അല്ലേ?" എന്നും "ശരിക്കും നിങ്ങളെ കണ്ടാൽ സഹോദരിമാർ എന്നേ പറയൂ" എന്നുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്, ഈ രൂപസാദൃശ്യം പ്രേക്ഷകരെ എത്രത്തോളം അമ്പരപ്പിച്ചു എന്നതിന് തെളിവാണ്. ഈ റീൽ ഇപ്പോൾ സൈബർ ലോകത്ത് വൈറലായി മാറിയിരിക്കുകയാണ്.

Ads by Google
Thursday 09 Oct 2025 01.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW