Sunday, March 15, 2026 Last Updated 36 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 11.14 AM

' റീച്ച് ഇല്ലാതായപ്പോള്‍ പറഞ്ഞ കളളമാണ് കാന്‍സര്‍ രോഗം, എല്ലാവരോടും സോറി' ; ആറാട്ട് അണ്ണന്‍

santhosh

മോഹന്‍ലാല്‍ നായകനായ ' ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍. ഇപ്പോഴിതാ തനിക്ക് കാന്‍സര്‍ രോഗമാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത സത്യമല്ല എന്ന് തുറന്നു പറയുകയാണ് അദ്ദേഹം. റീച്ച് ഇല്ലാതായപ്പോള്‍ പറഞ്ഞ കളളമാണെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും സന്തോഷ് വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് വര്‍ക്കിയുടെ കുറിപ്പ് :

ആറാട്ട് അണ്ണന്‍ എല്ലാവരോടും മാപ്പ് പറയുന്നു.കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഞാന്‍ field out ആയി, എന്നൊക്കെ ആളുകള്‍ എന്നോട് നിരന്തരം പറഞ്ഞപ്പോള്‍, ഒരു നിവര്‍ത്തി ഇല്ലാത്ത ഞാന്‍ പറഞ്ഞ ഒരു കള്ളം ആണ് cancer രോഗം. അത് ഞാന്‍ ഒരിക്കലും പറയാന്‍ പാടിലാത്തത് ആയിരുന്നു. Sorry to all my wellwishers. അറിയാതെ famous ആയ ഒരാള്‍ ആയിരുന്നു ഞാന്‍. ഞാന്‍ fame enjoy ചെയ്തു. Fame നഷ്ട്‌പ്പോള്‍ എനിക്ക് പറ്റിയ ഒരു കൈ അബദ്ധം ആണ് ഇത്. എന്റെ enemies ഈ അവസരം മുതല്‍ എടുക്കുക് ആണ്.ഞാന്‍ സഹായിച്ച ആളുകള്‍ ഈ അവസരത്തില്‍ എന്നെ പിന്നില്‍ നിന്ന് എന്നെ കുത്തുക ആണ്.once more എല്ലാവരോടും sorry. From നിങ്ങളുടെ ആറാട്ട് അണ്ണന്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW