Thursday, March 12, 2026 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 10.09 AM

ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ ; അവശേഷിച്ചത് അസ്തികൂടം മാത്രം

uploads/news/2025/10/804697/stray-dogs.jpg

കൊല്ലം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ശാസ്താംകോട്ടയില്‍ നിന്നുമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മരിച്ചത് ശാസ്താംകോട്ട സ്വദേശി രാധാകൃഷ്ണപിള്ളയാണെന്ന് വിവരമുണ്ട്. അവിവാഹിതനായ ഇയാള്‍ പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡ്ഡില്‍ ഒറ്റപ്പെട്ട് താമസിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ നല്‍കിയിരിക്കുന്ന വിവരം.

മൃതദേഹം ഷെഡ്ഡിനുള്ളില്‍ നായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരഭാഗങ്ങള്‍ നായ്ക്കള്‍ ഭക്ഷിച്ച് അവശേഷിച്ച ഭാഗം അസ്തികൂടം മാത്രമായിരുന്നു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളു. മനൃഷ്യന്റെ അവയവത്തിന്റെ ഭാഗം തിന്ന നിലയില്‍ കണ്ടെത്തി. രാവിലെ ഇവിടെയെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നായ്ക്കള്‍ കടിച്ചുവലിച്ച ശരീരാവശിഷ്ടങ്ങള്‍ കണ്ടതിന് പുറമേ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് ഇവര്‍ കയറി നോക്കിയത്.

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന രാധാകൃഷ്ണന്‍ പിള്ള തെരുവ് നായ ആക്രമണത്തിലാണോ കൊല്ലപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ അറിവാകുകയുള്ളു. ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുകാണ്. ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെ എണ്ണം കൂടുതലാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആന്തരീക അവയവങ്ങള്‍ ഉള്‍പ്പെടെ നായ്ക്കള്‍ ഭക്ഷിച്ചെന്നാണ് വിവരം.

Ads by Google
Ads by Google
TRENDING NOW