-->
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൗബിന്‍ ഷാഹിര്‍. മലയാളത്തിനു പുറമേ തമിഴിലും ഇന്ന് സജീവമാണ് താരം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമല്‍ നീരദ് ചിത്രത്തില്‍ സംവിധാന സഹായിയായി എത്തിയ ആളാണ് സൗബിന്‍. ഇപ്പോഴിതാ , അമല്‍ നീരദിന്റെ ജന്മദിനത്തില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സൗബിന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'' ഒന്നിച്ചുളള ഈ യാത്രയില്‍ അഭിമാനിക്കുന്നു. ഓരോ ട്വിസ്റ്റും, ടേണും, ക്ലൈമാക്‌സും മാസ്റ്റര്‍ക്ലാസ് ആയിരുന്നു. ജന്മദിനാശംസകള്‍, അമലേട്ടാ. നിങ്ങളെ സ്‌നേഹിക്കുന്നതുപോലെ ഞാന്‍ മറ്റാരെയും സ്‌നേഹിക്കുന്നില്ല. സ്‌ക്രീനിലും പുറത്തും, ഏറ്റവും മികച്ചൊരാളില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞതില്‍ നന്ദി. നിങ്ങള്‍ എപ്പോഴും എന്റെ ബിഗ് ബി ആയിരിക്കും,'' സൗബിന്‍ കുറിച്ചു.
അമല്‍ നീരദ് സംവിധാനം ചെയ്ത ' ബിഗ് ബി' , ' അന്‍വര്‍' തുടങ്ങിയ ചിത്രങ്ങളില്‍ സൗബിന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. കൂടാതെ, അമല്‍ നീരദിന്റെ ' അഞ്ച് സുന്ദരികള്‍' , ' ഇയ്യോബിന്റെ പുസ്തകം' എന്നീ ചിത്രങ്ങളില്‍ സൗബിന്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷവും സൗബിന്‍ ചെയ്തിരുന്നു.