Sunday, March 15, 2026 Last Updated 44 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 12.36 PM

‘‘ഡാന്‍സ് കളിച്ച് നില്‍ക്കുമ്പോള്‍ കാലൊടിഞ്ഞ് പോകട്ടെ എന്ന കമന്റ് വേദനിപ്പിച്ചു...’’ കുട്ടി ആരാധികയെ അവഗണിച്ചുവെന്ന പോസ്റ്റിലെ സത്യം വെളിപ്പെടുത്തി നവ്യ നായര്‍

തന്റെ പെരുമാറ്റം കൊണ്ടും വിനയം കൊണ്ടും സ്നേഹം കൊണ്ടും അത്ഭുതപ്പെടുത്തുന്ന മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നവ്യ നായര്‍. ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി നവ്യ നായര്‍.
Navya Nair, Navya nair reveals truth behind viral video
Navya Nair give explanation to viral video (Image Source: Instagram)

മലയാളികളുടെ മനസ്സില്‍ അന്നുമിന്നും ബാലാമണിയെന്ന സ്വന്തം വീട്ടിലെ കുട്ടിയായി തിളങ്ങി നില്‍ക്കുന്ന താരമാണ് നവ്യ നായര്‍. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം പിന്നീട് ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകമനസ്സിലിടം നേടി. മടങ്ങിവരവില്‍ അഭിനയത്തില്‍ മാത്രമല്ല തന്റെ നൃത്തവിദ്യാലയമായ ‘മാതംഗി’യുടെ പരിപാടികളുമായി തിരക്കിലാണ്. നൃത്തവേദികളില്‍ നവ്യയുടെ പെര്‍​ഫോമന്‍സ് കാണുന്നത് കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്നുവെന്ന് സദസ്സ് ഒരുപോലെ അഭിപ്രായപ്പെടാറുണ്ട്. ഒന്നിന് പിറകെ ഒന്നായി നവ്യ നൃത്ത വേദികളില്‍ നവ്യയുടെ പെര്‍ഫോമന്‍സുകള്‍ കൈയടികള്‍ ഏറ്റുവാങ്ങുന്നുണ്ട്.
ഇപ്പോഴിതാ ​കൊച്ചിയില്‍ നടക്കുന്ന മാതംഗി ഫെസ്റ്റിവല്‍ 2025 ന്റെ പരിപാടിയില്‍ നവ്യ ഒരു കൊച്ചു ആരാധികയെ അവഗണിച്ചുവെന്ന തരത്തിലുള്ള വീഡിയോ വൈറലാകുന്നുണ്ട്. നവ്യയ്ക്കൊപ്പം ഫോട്ടോയെടുക്കാൻ വന്ന പെണ്‍കുട്ടിയെ താരം മനപൂർവം അവഗണിച്ചുവെന്ന് വ്യൂവേഴ്സിന് തോന്നുന്ന രീതിയില്‍ ഒരു ഓണ്‍ലൈൻ മീഡിയ പോസ്റ്റിട്ടു. അതിന്റെ വീഡിയോയും ക്യാപ്ഷനും അങ്ങനെയായിരുന്നു. അതോടെ സംഭവം എന്താണെന്ന് വ്യക്തമായി മനസിലാകാത്തവർ പോലും നവ്യയെ വിമർശിച്ചും അപമാനിച്ചും വരെ കമന്റുകള്‍ കുറിച്ചു. വീ‍ഡിയോ ശ്രദ്ധയില്‍പ്പെട്ട നവ്യയെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് ആളുകള്‍ കുറിച്ച കമന്റുകള്‍ ആയിരുന്നു.
ഇപ്പോഴിതാ അതിനുള്ള തന്റെ പ്രതികരണം വീഡിയോയിലൂടെ പങ്കിടുകയാണ് നവ്യ നായര്‍. കുട്ടിയുടെയും അമ്മയുടെയും ഒപ്പമുള്ള വീഡിയോയാണ് നവ്യ പങ്കിട്ടിരിക്കുന്നത്. നൃത്തം ചെയ്യുന്നതിന് ഇടയില്‍ കാലൊടിയട്ടേയെന്ന് ശപിച്ചുള്ള കമന്റുകള്‍ വരെ കണ്ടുവെന്ന് അതേ പെണ്‍കുട്ടിയെ കൂടി ഒപ്പം നിർത്തി എടുത്ത വിശദീകരണ വീഡിയോയില്‍ നവ്യ പറഞ്ഞു. ‘‘ഇവർക്കൊക്കെ എതിരേ ഒന്നും പറയണം എന്ന് കരുതിയതല്ല.. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം...ഓൺലൈൻ ആൾക്കാർ സോറി പറഞ്ഞു... ആ വീഡിയോ ഡിലീറ്റ് ആക്കുകയും ചെയ്തു, പക്ഷെ റിയാക്ഷൻ വീഡിയോസ് ഇപ്പോഴും നടക്കുകയാണ്....അതിനാലാണ് താൻ അതേ പെണ്‍കുട്ടിക്കും അമ്മയ്ക്കും ഒപ്പം എത്തി എന്താണ് യഥാർത്ഥത്തില്‍ നടന്നതെന്ന് വിശദീകരിക്കുന്നത്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നവ്യ വിശദീകരണ വീഡിയോ പങ്കിട്ടിരിക്കുന്നത്.
‘‘നവ്യയുടെ ഭാഗത്ത് നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ല. ഫോട്ടോയെടുക്കാനായി മോള്‍ സമീപിച്ചപ്പോള്‍ നമുക്ക് ഗ്രൂപ്പായി എടുക്കാമെന്ന് മാത്രമാണ് പറഞ്ഞത്. മോള് നവ്യയ്ക്കൊപ്പം ഫോട്ടോ എടുത്തിരുന്നു. പക്ഷെ ഈ വിഷയത്തില്‍ കോണ്‍ട്രവേഴ്സി നടക്കുന്നുണ്ടെന്ന് അറിഞ്ഞില്ല. കസിനാണ് പറഞ്ഞത്. ശേഷം വീഡിയോയ്ക്ക് താഴെ യഥാർത്ഥത്തില്‍ നടന്നതെന്താണെന്ന് കമന്റിലൂടെ ഞാൻ വിശദീകരിച്ചിരുന്നു...’’ എന്നാണ് വീഡിയോയില്‍ കുട്ടിയുടെ അമ്മ പറഞ്ഞത്.
നവ്യ എന്തിനാണ് ഇത്രയും ജാഡ കാണിച്ചത് എന്നൊക്കെയാണ് ആളുകള്‍ ചോദിച്ചതെങ്കില്‍ എനിക്ക് വിഷമമാവില്ലായിരുന്നു. മാത്രമല്ല റിയാലിറ്റി നിങ്ങള്‍ ഓഡിയൻസും അറിഞ്ഞിട്ടില്ല. പക്ഷെ ഇവർ ഡാൻസ് കളിച്ച്‌ നില്‍ക്കുമ്പോള്‍ കാലൊടിഞ്ഞ് പോകട്ടേ എന്നൊക്കെയുള്ള കമന്റുകള്‍ വേദനിപ്പിക്കുന്നുണ്ട്. എല്ലാത്തിനും രണ്ട് വശമുണ്ട്.
നിങ്ങള്‍ എല്ലാവർക്കും സോഷ്യല്‍മീഡിയ എന്താണെന്ന് ഇതിനോടകം അറിയുമായിരിക്കും. എന്താണ് സംഭവിച്ചതെന്ന് ആ ഓണ്‍ലൈൻ മീഡിയ കണ്ടതാണ്. ഇവരെ ഒന്നും നന്നാക്കാൻ എനിക്ക് കഴിയില്ല. അവരുടെ ദുഷിപ്പിനെ മാറ്റാനും കഴിയില്ല. അവർക്ക് വ്യൂസ് മാത്രം മതി. പത്ത്, അമ്പത് ലക്ഷം ആളുകള്‍ ആ വീഡിയോ കണ്ടു. അവർക്ക് പറയാനുള്ളതെല്ലാം പറഞ്ഞു.‍ കള്ളത്തരം ചെയ്തിട്ടല്ല നമ്മള്‍ പേരും പ്രശസ്തിയും നേടേണ്ടത്.
നേരായ വഴിയിലൂടെ പോയാല്‍ പേരും പ്രശസ്തിയും ഉണ്ടാക്കാൻ എല്ലാ ഓണ്‍ലൈൻ മീഡിയയ്ക്കും പറ്റും. എന്നെ ആള്‍ക്കാർ തിരിച്ചറിയുന്ന നിമിഷം കാണാൻ കൊതിച്ചയാളാണ് ഞാൻ. അതുകൊണ്ട് തന്നെ ആരോടും മോശമായ പെരുമാറ്റം എന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. എത്ര ക്ഷീണിതയാണെങ്കിലും കഴിവതും എല്ലാവർക്കും ഒപ്പം ഞാൻ ഫോട്ടോയെടുക്കാറുണ്ട്....’’ നവ്യ വീഡിയോയില്‍ പറഞ്ഞു.
പെരുമാറ്റം കൊണ്ടും വിനയം കൊണ്ടും സ്നേഹം കൊണ്ടും അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരിയാണ് നവ്യ. അതുകൊണ്ട് തന്നെ താരം പങ്കിട്ട വിശദീകരണ വീഡിയോയ്ക്ക് താ​ഴെ പിന്തുണച്ച് പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ലൈക്കിന് വേണ്ടി അവർ ചെയ്ത വൃത്തിക്കേടാണെന്ന് വീഡിയോ കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു. ഇവർക്ക് എതിരെ നിയമപരമായി തന്നെ പോകൂ....’ എന്നാണ് താരത്തെ ആശ്വസിപ്പിച്ചും പിന്തുണച്ചും ആളുകള്‍ കുറിച്ചത്.

Ads by Google
Wednesday 08 Oct 2025 12.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW