-->
ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ബോബി ഡിയോള്‍. 1995ല്‍ ' ബാര്‍സാത്ത്' എന്ന എന്ന ചിത്രത്തിലൂടെയാണ് ബോബി ഡിയോള്‍ ഹിന്ദി സിനിമയില്‍ സരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ സിനിമ ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ട് ആഘോഷിക്കുകയാണ് താരം.
താന്‍ അഭിനയിച്ച ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ഉള്‍ക്കൊളളുന്ന ഒരു വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ' സ്‌ക്രീനിലും പുറത്തും 30 വര്‍ഷത്തെ നിരവധി വികാരങ്ങള്‍... നിങ്ങളുടെ സ്‌നേഹത്താല്‍ എല്ലാം മൂല്യവത്താക്കപ്പെട്ടു. ആ തീ ഇപ്പോഴും കത്തുന്നു, ഞാന്‍ ഇപ്പോള്‍ തുടങ്ങുകയാണ്' - ബോബി ഡിയോള്‍ കുറിച്ചു.അടുത്തിടെ പുറത്തിറങ്ങിയ അനിമല്‍' എന്ന സിനിമ തന്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ച് സംസാരിച്ച ഒരു അഭിമുഖവും കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്രയുടെ മകനും സണ്ണി ഡിയോളിന്റെ സഹോദരനുമാണ് ബോബി ഡിയോള്‍.