Monday, March 16, 2026 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 10.02 AM

' രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധമെന്ന് പറഞ്ഞു, പക്ഷേ ഞാന്‍ അതല്ല' ; പ്രതികരിച്ച് രഞ്ജിനി ജോസ്

with, and

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. ഇപ്പോഴിതാ തന്നേയും സുഹൃത്തുക്കളേയും ചേര്‍ത്തുവച്ച് പ്രചരിച്ച ഇല്ലാക്കഥകള്‍ക്കെതിരെ തുറന്നടിക്കുകയാണ് രഞ്ജിനി. സുഹൃത്ത് രഞ്ജിനി ഹരിദാസിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു രഞ്ജിനി ജോസ്.

താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിള്‍ ആണെന്ന വാര്‍ത്തള്‍ പ്രചരിച്ചതിനെക്കുറിച്ചാണ് രഞ്ജിനി സംസാരിക്കുന്നത്. ഗായകന്‍ വിജയ് യേശുദാസുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കെതിരേയും രഞ്ജിനി ജോസ് പ്രതികരിക്കുന്നുണ്ട്.

''ആളുകള്‍ സെന്‍സിറ്റീവുമാണ് ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും കൊവിഡിന് ശേഷം. എന്നേയും സഹ ഗായകനേയും കുറിച്ചും, എന്നേയും നിന്നേയും കുറിച്ചും വാര്‍ത്തകള്‍ വന്നതും എനിക്ക് പ്രതികരിക്കേണ്ടി വന്നതും നോക്കൂ. ഇന്‍സെന്‍സിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാല്‍ പിന്നെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ഒരിക്കല്‍ പ്രതികരിച്ച് അവസാനിപ്പിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചെത്തി'' രഞ്ജിനി ജോസ് പറയുന്നു.

''ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവന്‍ എന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്. ചിലര്‍ നേരിട്ട് എന്റെയടുത്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവന്‍ പത്താം ക്ലാസ് മുതല്‍ എന്റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കരണ്‍ ജോഹറിന്റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്റെ ജീവിതത്തില്‍ നടക്കില്ല'' രഞ്ജിനി പറയുന്നു.

കൊവിഡിന് ശേഷം ആളുകള്‍ വല്ലാതെ ഇന്‍സെന്‍സിറ്റീവായിട്ടുണ്ട്. പിന്നെ എന്നേയും നിന്നേയും ചേര്‍ത്താണ് വിവരക്കേട് പറഞ്ഞത്. നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല എന്ന് ഞാന്‍ പറഞ്ഞു എന്നും രഞ്ജിനി ജോസ് പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW