Saturday, March 14, 2026 Last Updated 23 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 11.26 AM

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയ്ക്ക് ധീരതാപുരസ്‌കാരം

nottingham, stabbing, victim, award, george, medal, indian, woman

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയ്ക്ക് ധീരതാപുരസ്‌കാരമായ ജോര്‍ജ് മെഡല്‍ സമ്മാനിച്ച് ബ്രിട്ടണ്‍. ബ്രിട്ടനിലെ നോട്ടിങ്ങാമില്‍ കത്തിക്കുത്തില്‍ നിന്നു സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഗ്രേസ് കുമാര്‍ എന്ന ഇന്ത്യന്‍ വംശജയായ യുവതിക്കാണ് മരണാനന്തര ബഹുമതിയായി ധീരതാപുരസ്‌കാരം സമ്മാനിച്ചത്. നോട്ടിങ്ങാം സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു 19 വയസ്സുകാരിയായ ഗ്രേസ്.

2023ല്‍ വാര്‍ഷിക പരീക്ഷയ്ക്കുശേഷം ഗ്രേസും കൂട്ടുകാരന്‍ ബര്‍ണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണു കത്തിയുമായി അക്രമിയെത്തി ബര്‍ണാബിയെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച ഗ്രേസ് ആദ്യം കുത്തേറ്റു മരിച്ചു. പിന്നാലെ ബര്‍ണാബിയും അക്രമിയുടെ കുത്തേറ്റു കൊല്ലപ്പെട്ടു. മാനസികപ്രശ്‌നങ്ങളുള്ള കൊലയാളി ഇപ്പോള്‍ ചികിത്സയിലാണ്. ബ്രിട്ടനില്‍ ഡോക്ടര്‍മാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓ മാലിയുടെയും മകളാണ് ഗ്രേസ്. സിനീദ് ഐറിഷ് വംശജയാണ്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാപുരസ്‌കാരമാണ് ജോര്‍ജ് മെഡല്‍.

Ads by Google
Tuesday 07 Oct 2025 11.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW