Thursday, March 19, 2026 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 11.24 AM

അടൂരിൽ ഇരുചക്ര വാഹന ഷോറൂമിൽ വന്‍ തീപിടുത്തം; 20ലധികം വാഹനങ്ങൾ കത്തി നശിച്ചു

destroyed

പത്തനംതിട്ട: അടൂരിൽ വാഹന ഷോറൂമിൽ വന്‍ തീപിടുത്തം. കോട്ടമുകളിലെ ടിവിഎസ് ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു തീപിടുത്തം. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ഷോറൂം പ്രവര്‍ത്തനത്തില്‍ വീഴ്ചയെന്ന് ഫയർഫോഴ്സ് കണ്ടെത്തി. ഷോറൂം പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയെന്ന് ഫയർഫോഴ്സ് പ്രതികരിച്ചു. പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW