Saturday, March 14, 2026 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 10.22 AM

ശബരിമലയിലെ സ്വര്‍ണ്ണമോഷണ വിവാദം ; എല്ലാം കലങ്ങിത്തെളിയട്ടെയെന്ന് എ പത്മകുമാര്‍

uploads/news/2025/10/804326/a-padmakumar.jpg

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണമോഷണ വിവാദത്തില്‍ എല്ലാം കലങ്ങിത്തെളിയട്ടെയെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. അന്വേഷണത്തിനായി കേരളാഹൈക്കോടതി പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്. അവര്‍ എല്ലാം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും നോട്ടപ്പിശക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഉണ്ടായെങ്കില്‍ പരിശോധിക്കട്ടെയെന്നും പറഞ്ഞു.

ഒരു പ്രസിഡന്റ് വിചാരിച്ചാല്‍ ശബരിമലയിലെ സ്വര്‍ണ്ണം അടിച്ചുകൊണ്ടുപോകാനാകില്ല. ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റിന് സ്വര്‍ണ്ണനിക്ഷേപത്തിന്റെ കണക്ക് പറയാനാകില്ലല്ലോയെന്നും അവര്‍ എടുക്കുന്ന നയമപരമായ തീരുമാനം നടപ്പാക്കുന്നതിന്റെ ചുമതല ഉദ്യോഗസ്ഥര്‍ക്കാണെന്നും പറഞ്ഞു. തിരുവാഭരണവും മറ്റ് സ്വത്തുക്കളും കണക്കുകളും സൂക്ഷിക്കാന്‍ ദേവസ്വത്തിന്റെ തിരുവാഭരണ കമ്മീഷന്‍ ഉണ്ടെന്നും പറഞ്ഞു.

പത്മകുമാറിന്റെ 2019 ലാണ് ശബരിമല പീഠം ഇളക്കിയത്്. 2019 നവംബറില്‍ എന്‍ വാസു ചുമതലയേറ്റു. അതിന് ശേഷമാണ് പി. പ്രശാന്ത് ദേവസ്വംബോര്‍ഡ് പ്രസിഡന്റാകുന്നത്. ഈ ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോള്‍ ഉത്തരം പറയാന്‍ തനിക്കറിയില്ലെന്നും ഉത്തരവാദിത്വം നിറവേറ്റപ്പെടണം. എല്ലാറ്റിനും ഉത്തരം കണ്ടെത്തട്ടെ. വീഴ്ച പറ്റിയോ എന്ന് പരിശോധിക്കട്ടെയെന്നും പത്മകുമാര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW