-->
മലയാളത്തിന്റെ സ്വന്തം നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. വിസ്മയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തയ്‌ലന്‍ഡില്‍ കഠിനമായ ആയോധന മുറകള്‍ അഭ്യസിക്കുന്ന ചിത്രങ്ങളാണ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
തയ്‌ലന്‍ഡിലെ ഫിറ്റ്‌കോ എന്ന സ്ഥാപനത്തില്‍ പരിശീലനം നടത്തുന്നതിനിടെയുളള ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെ വെളളിത്തിരയില്‍ അരങ്ങേറാനുളള തയാറെടുപ്പിലാണ് താരപുത്രി. ' തുടക്ക' ത്തിനു വേണ്ടിയുളള മുന്നൊരുക്കമാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
' പരിശീലനം നടത്താന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫീറ്റ്‌കോ തയ്‌ലന്‍ഡ്. വീണ്ടും ഇവിടെ തിരിച്ചെത്തി പരിശീലിക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായി. എന്നത്തേയും പോലെ എന്റെ കോച്ച് ടോണി ലയണ്‍ഹാര്‍ട്ട് മുവായ്തായ്ക്ക് വലിയ നന്ദി' .- ചിത്രങ്ങള്‍ക്കൊപ്പം വിസ്മയ മോഹന്‍ലാല്‍ കുറിച്ചു.