Sunday, March 15, 2026 Last Updated 36 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 08.52 AM

' അടുത്ത ജോര്‍ജ് സാര്‍' ; കാന്താരയിലെ ഹരിപ്രശാന്ത് എം.ജി യുടെ പ്രകടനത്തെ പ്രശംസിച്ച് പോസ്റ്റ്

role, post

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് ' കാന്താര : എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍'. മലയാളം നടന്‍ ഹരിപ്രശാന്ത് എം.ജി യും ചിത്രത്തില്‍ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. ആട് 2 വിലെ ചെകുത്താന്‍ ലാസര്‍, ചുരുളിയിലെ കൊടകന്‍ എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ഹരിപ്രശാന്ത് എം.ജി. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രാമചന്ദ്രന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ' അടുത്ത ജോര്‍ജ് സാര്‍' എന്ന വിശേഷണം ആണ് രാമചന്ദ്രന്‍ നടന് നല്‍കിയിരിക്കുന്നത്. സിനിമയെ വെല്ലുന്ന അനുഭവങ്ങള്‍ അദ്ദേഹത്തിന് ജീവിതത്തില്‍ ഉണ്ടെന്നും മണ്ണിന്റെ മക്കള്‍ വാദം ഇഷ്ടപ്പെടുന്നതിനാല്‍ അദ്ദേഹത്തിന് വലിയ ചിത്രങ്ങളും ഉഗ്രന്‍ വേഷങ്ങളും ആശംസിക്കുന്നു എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

അടുത്ത ജോർജ് സാർ

പുതിയ 'കാന്താര'യിൽ ജയറാമിന്റെ അച്ഛനായി അഥവാ രാജശേഖരയുടെ അച്ഛൻ വിജയേന്ദ്ര രാജാവായി അഭിനയിച്ച ഹരിപ്രശാന്ത് എം ജി എന്റെ നാടായ തൃപ്പൂണിത്തുറയിൽ നിന്നുള്ളയാളാണ്. 'ആട് 2' ൽ ചെകുത്താൻ ലാസർ, 'ചുരുളി'യിലെ കൊടകൻ എന്നിവ ശ്രദ്ധേയ വേഷങ്ങൾ. സുഹൃത്ത് ജോർജ് സെബാസ്റ്റ്യൻ നിർമിച്ച 'ലാസ്റ്റ് സപ്പറി'ൽ തുടക്കം. എം ജി മേനോൻ, മല്ലിക തമ്പുരാൻ എന്നിവരുടെ മകൻ. ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. ആറടി നാലിഞ്ച്, എം ബി എ. 1978 ൽ ജനനം. സിനിമയെ വെല്ലുന്ന അനുഭവങ്ങൾ ജീവിതത്തിലുണ്ട്. മണ്ണിന്റെ മക്കൾ വാദം ഇഷ്ടപ്പെടുന്നതിനാൽ ഞാൻ അദ്ദേഹത്തിന് വലിയ ചിത്രങ്ങളും ഉഗ്രൻ വേഷങ്ങളും ആശംസിക്കുന്നു.
The actor Prashanth MG, who portrayed the role of King Vijayendra in Kantara Chapter 1, belongs to my native city Tripunithura in Kerala. I wish him big roles in epoch making films.

Ads by Google
Ads by Google
LATEST NEWS
TRENDING NOW