-->
വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ സ്വിസ് ഹോട്ടലിലെ ഒരു നോട്ടീസ് സംബന്ധിച്ച് ഒരു ഡോക്ടര്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഹോട്ടലിലെ ബുഫേയില്‍ നിന്ന് ഭക്ഷണം ബാഗുകളില്‍ പാക്ക് ചെയ്യരുതെന്ന് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് മാത്രമായി നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു നോട്ടീസാണ് ഡോക്ടര്‍ പങ്കുവെച്ചത്.
ഡോ. അര്‍ഷിയേത് ധാംനസ്‌കര്‍ തന്റെ കുടുംബത്തോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിച്ചപ്പോള്‍ ഹോട്ടല്‍ മുറിയുടെ വാതിലിനു പിന്നില്‍ കണ്ട സന്ദേശമായിരുന്നു ഇത്. അതിലെ ഏകദേശ ഉള്ളടക്കം ഇങ്ങനെയായിരുന്നു: 'ബുഫേ ഇനങ്ങള്‍ നിങ്ങളുടെ ബാഗുകളില്‍ പാക്ക് ചെയ്യരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍, ഞങ്ങള്‍ പ്രത്യേകം പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ തരാം.' അണ്‍ലിമിറ്റഡ് ബുഫേ എന്നാല്‍ ബാഗുകള്‍ നിറയെ എടുത്ത് കൊണ്ടുപോകാമെന്ന് അര്‍ത്ഥമില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ ഉദ്ദേശിച്ചതെങ്കിലും സന്ദേശത്തില്‍ ഇന്ത്യക്കാരെ മാത്രം എടുത്തുപറഞ്ഞ രീതി തന്നെ വേദനിപ്പിച്ചെന്നാണ് ഡോക്ടര്‍ പറയുന്നത്.
കുറിപ്പ് ഇങ്ങനെയായിരുന്നു: 'എന്നെ ശരിക്കും വേദനിപ്പിച്ച ഒരുകാര്യം, ഈ സന്ദേശം ആര്‍ക്ക് വേണമെങ്കിലും, ആര്‍ക്ക് വേണ്ടി വേണമെങ്കിലും നല്‍കാവുന്നതായിരുന്നു എന്നതാണ്. പക്ഷേ, അത് പ്രത്യേകമായി തുടങ്ങിയത്: 'പ്രിയപ്പെട്ട ഇന്ത്യന്‍ വിനോദസഞ്ചാരികളെ' എന്ന് പറഞ്ഞുകൊണ്ടാണ്'. വളരെ വേഗത്തില്‍ വൈറലായ ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് 300,000 ത്തില്‍ അധികം ആളുകള്‍ കാണുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ചിലര്‍ ഇന്ത്യന്‍ സഞ്ചാരികളെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതായി ഈ വാക്കുകളെ വിമര്‍ശിച്ചു. ആവര്‍ത്തിച്ചുള്ള സംഭവങ്ങളുടെ ഫലമാവാം ഹോട്ടലിന്റെ ഈ തീരുമാനമെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. ഒരു കമന്റ് ഇങ്ങനെയായിരുന്നു: 'ബോസ്, ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നത് ഒരു വസ്തുതയാവാം. പക്ഷേ... ഒന്നിലധികം സൗത്ത് കൊറിയന്‍, ചൈനീസ് കോര്‍പ്പറേറ്റ് ഗസ്റ്റുകള്‍ ഇതേ കാര്യം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
A few years ago, I was in Switzerland with my family. Behind the hotel room door, there was a long message which could be summarised to,"Don't pack buffet items into your purses. If you want, we can give you separately packed food items."Which seems an okay message, that… https://t.co/k7WuSmIJQa— Arshiet Dhamnaskar (@arshiet) October 5, 2025