-->
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണം. തെറ്റിനെതിരെ കടുത്ത നടപടിയെടുക്കും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാൻ ആരുടേയും അനുമതിക്കായി കാത്തുനിൽക്കരുതെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
നമ്മുടെ സേന ഒരു ജനകീയ സേനയായിരിക്കുകയാണ്. അതിനാണ് നമ്മൾ അങ്ങേയറ്റം പ്രാമുഖ്യം നൽകിയിരിക്കുന്നത്. ജനവിരുദ്ധമായ കാര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ഉണ്ടാകില്ല. സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ അതിന്റെ അന്തസത്ത ചോരാതെ നിർവഹിക്കാൻ ചുമതലപ്പെട്ടവരാണ് പൊലീസുകാർ. അത് ഭംഗിയായി നിർവഹിക്കുന്നുമുണ്ട്. സർക്കാരിന്റെ കാഴ്ചപ്പാട് പ്രതിജ്ഞാബദ്ധമായി പൊലീസ് നടപ്പിലാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിരപരാധികൾ പ്രയാസം അനുഭവിക്കുന്നുണ്ട്.