-->
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ പ്രതിഷേധിച്ച് കേരളത്തിലുടനീളം വന്‍ പ്രതിഷേധം അരങ്ങേറുമ്പോള്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോകുന്നു. ഇന്ന് നടക്കുന്ന എംപിമാരുടെ യോഗം പൂര്‍ത്തിയായാല്‍ ഉടന്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പറക്കും. ഒരാഴ്ചത്തെ ചികിത്സയ്ക്കായിട്ടാണ് മുഖ്യമന്ത്രി പോകുന്നത്.
ദുബായ് വഴിയാകും യാത്ര. മൊത്തം പത്തുദിവസമായിരിക്കും മുഖ്യമന്ത്രി യാത്ര തിരിക്കുക. തുടര്‍ചികിത്സയ്ക്ക് വേണ്ടിയാണ് യാത്ര. നേരത്തേ തന്നെ അമേരിക്കയ്ക്ക് പോകാനായി തീരുമാനം എടുത്തതായിരുന്നു. എന്നാല്‍ പിന്നീട് അതൊഴിവാക്കി ചെന്നൈയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ഇത്തവണ തുടര്‍ചികിത്സയ്ക്ക് അത്യാവശ്യമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് യാത്ര.
യുഎസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി പോകുന്നത്. ഏഴു ദിവസം മുഖ്യമന്ത്രി അമേരിക്കയിലുണ്ടാകും. അതിന് ശേഷം ദുബായി വഴി തന്നെ തിരികെ് എത്തുകയും ചെയ്യും. 2018 ലായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് ആദ്യമായി ചികിത്സയ്ക്ക് പോയത്. 2022 ജനുവരി 11 മുതല്‍ 26 വരെയും ഏപ്രില്‍ അവസാനവും അമേരിക്കയില്‍ ചികിത്സയ്ക്ക് പോയിരുന്നു. ഇതിന്റെ തുടര്‍ചികിത്സാര്‍ത്ഥമാണ് ഇപ്പോള്‍ പോകുന്നത്.