Saturday, March 14, 2026 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 03.32 PM

ആദ്യം കാല്‍തൊട്ട് അനുഗ്രഹം വാങ്ങാനുള്ള ശ്രമം; ശേഷം കുസൃതി കാട്ടി ചിരിപ്പിക്കല്‍; അവസാനം റിമിയെ കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍- വൈറൽ മീം റീക്രിയേറ്റ് ചെയ്ത് ലാലേട്ടനും റിമിയും

ഏതൊരു ആള്‍ക്കൂട്ടത്തിനെയും തന്റെ പോസിറ്റീവ് എനര്‍ജി കൊണ്ടും രസകരമായ സംഭാഷണത്തിലൂടെയും കവര്‍ന്നെടുക്കാറുള്ള റിമി ടോമി ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം പങ്കിട്ട് അപൂര്‍വ്വ നിമിഷത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.
Rimi Tomy,  Mohanlal
Cute moments with mohanlal and rimi tomy (Image Source: Instagram)

ഗായിക, അവതാരക, അഭിനേത്രി എന്നീ നിലകളി​ലെല്ലാം പ്രേക്ഷ​‍കപ്രീതി നേടിയ താരമാണ് റിമി ടോമി. ചിരിപ്പിച്ചും തമാശകള്‍ പറഞ്ഞും പാട്ടുപാടിയും എത്ര വലിയ സ്റ്റേജിനെയും സദസ്സിനെയും കൈയിലെടുക്കാന്‍ റിമിക്കുള്ള കഴിവ് മറ്റ് ഗായകര്‍ക്ക് ഇല്ലെന്നു തന്നെ വേണം പറയാന്‍. ഏതു വലിയ ആള്‍ക്കൂട്ടത്തെയും മണിക്കൂറുകളോളം എന്റർടെയ്ന്‍ ചെയ്യുന്ന കംപ്ലീറ്റ് എന്റര്‍ടെയ്നറാണ് റിമി. മൈക്കുമെടുത്ത് റിമി സ്റ്റേജില്‍ കയറിയാല്‍ പിന്നെ ആ ഓളത്തിന്റെ ഒപ്പം കൂടാന്‍ ആരുമൊന്നു കൊതിക്കും. വേദികളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം ചിരിയോടെയും പ്രസരിപ്പോടെയും റിമി നല്‍കുന്ന പോസിറ്റീവ് ഊര്‍ജ്ജം ആസ്വാദക ഹൃദയം കീഴടക്കും.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച ‘മലയാളം വാനോളം ലാല്‍ സലാം’ എന്ന പരിപാടിയുടെ വേദിയില്‍ റിമി നല്‍കിയ രസകര നിമിഷങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. റിമിയ്ക്കു മാത്രം കഴിയുന്ന ആ കുസൃതികള്‍ ചിരിയോടെയാണ് മോഹൻലാലും വേദിയിലുള്ളവരും ആസ്വദിച്ചത്. ആ സുന്ദരനിമിഷത്തെക്കുറിച്ച് റിമിയും സോഷ്യല്‍ മീഡിയ പോസ്റ്റു പങ്കുവച്ചിട്ടുണ്ട്. ‘‘നമ്മുടെ ഇതിഹാസം ലാലേട്ടനെ ആദരിക്കുന്നതിനായി കേരള സർക്കാർ ഇന്നലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഷോയിലെ മനോഹരമായ നിമിഷങ്ങൾ...അദ്ദേഹത്തിൽ നിന്ന് ചെറുതെങ്കിലും വിലപ്പെട്ട ഒരു സമ്മാനം ലഭിച്ചതിൽ ഭാഗ്യം തോന്നുന്നു...
വളരെക്കാലത്തിനുശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെയും, നമ്മുടെ പ്രിയപ്പെട്ട ഗായക ഐക്കണുകളേയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആ സുന്ദരനിമിഷ​ത്തിന്റെ ചിത്രങ്ങളും വീഡിയോയും റിമി പങ്കുവച്ചിരിക്കുന്നത്.
സ്റ്റേജില്‍ വെച്ച്‌ ഗായകർക്കെല്ലാം കൈകൊടുത്തുകൊണ്ട് മുന്നോട്ടു പോകുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. മൃദുല വാര്യർ, മഞ്ജരി, സുജാത, റിമി ടോമി, എം ജി ശ്രീകുമാർ തുടങ്ങി നിരവധി പേർ സ്റ്റേജിലുണ്ടായിരുന്നു. തന്റെ അരികിലേക്ക് മോഹൻലാല്‍ എത്തിയപ്പോള്‍ റിമി കുനിഞ്ഞ് താരത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ചു. പക്ഷേ ചിരിയോടെ മോഹൻലാല്‍ അതു വിലക്കി. അപ്പോഴായിരുന്നു റിമിയുടെ കുസൃതി, ഒരേ ആക്ഷൻ തന്നെ രണ്ടുമൂന്നു തവണ ആവർത്തിക്കുകയായിരുന്നു റിമി. ഇതുകണ്ട് മോഹൻലാല്‍ ചിരിയോടെ റിമിയെ കെട്ടിപിടിച്ചു. ഗായിക സുജാതയടക്കം സ്റ്റേജില്‍ നിന്ന എല്ലാവരും ചിരിയോടെയാണ് ഈ മുഹൂർത്തം കണ്ടു നിന്നത്.
അത്രയും വലിയ ജനാവലിക്കു മുന്നിലും ചിരി പടര്‍ത്തുന്ന രസകരമായ മൊമന്റ് സൃഷ്ടിച്ച റിമിയുടെ ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്തായാലും റിമിയുടെയും മോഹൻലാലിന്റെയും ഈ ക്യൂട്ട് വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

ഇതിന് പിന്നാലെ എല്ലാവർക്കും കൈകൊടുത്ത ശേഷം എംജി ശ്രീകുമാറിനെ മോഹൻലാൽ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ഇതോടെ വീഡിയോ റിമിയും എംജി ശ്രീകുമാറും തൂക്കിയെന്നാണ് കമന്റുകൾ. കീ & പീലെ എന്ന പ്രശസ്തമായ മീം ലാലേട്ടൻ റീക്രിയേറ്റ് ചെയ്‌തു എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

Ads by Google
Monday 06 Oct 2025 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW