Monday, March 16, 2026 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 12.54 PM

'അപ്പൂപ്പന്‍ ' കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ ' തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ ' തുടരും' കണ്ടു കരയുന്നു'; കുറിപ്പുമായി ബിനീഷ് കോടിയേരി

about

നടന്‍ മോഹന്‍ലാലിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് ബിനീഷ് കോടിയേരി. തന്റെ മകന്‍ തുടരും കണ്ട് കരയുന്ന വീഡിയോയാണ് ബിനീഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

' തലമുറകള്‍ക്ക് നായകന്‍! അപ്പൂപ്പന്‍ ' കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ ' തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ ' തുടരും' കണ്ടു കരയുന്നു! എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്‌നേഹവും സങ്കടവും ഉളളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യന്‍. ഈ വികാരങ്ങള്‍ പകരുന്ന ഈ താരനായകന്റെ യാത്ര ഇനിയും തുടരട്ടെ! ലാലേട്ടന്‍... നിങ്ങള്‍ ഒരു വികാരമാണ്!', ബിനീഷിന്റെ വാക്കുകള്‍.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് കാഴ്ചവെച്ചത്. ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിളള രാജു, തോമസ് മാത്യു, ഇര്‍ഷാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW