-->
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് രാവണപ്രഭു. ചിത്രം വീണ്ടും റീറിലീസിനൊരുങ്ങുകയാണ്. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4K അറ്റ്‌മോസില്‍ ഒക്‌ടോബര്‍ പത്തിനാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 4K അറ്റ്‌മോസില്‍ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
ഇപ്പോഴിതാ റീ റിലീസിന് മുന്നോടിയായി വീഡിയോ സന്ദേശവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 24 വര്‍ഷങ്ങള്‍ക്ക് ശേഷം രാവണപ്രഭു എത്തുമ്പോള്‍ അന്നത്തെ പോലെ തന്നെ ഇന്നും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും മോഹന്‍ലാല്‍ വീഡിയോയിലൂടെ പറഞ്ഞു.
2001ലാണ് രാവണപ്രഭു റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ എവര്‍ക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. മംഗലശ്ശേരി നീലകണ്ഠന്‍, കാര്‍ത്തികേയന്‍ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു നടന്‍ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയന്‍, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഉളളത്.