-->
അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് ഹിമാലയത്തിലേക്കുളള ആത്മീയ യാത്രയിലാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. സുഹൃത്തുക്കള്‍ക്കൊപ്പമുളള ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.
ഒരു ഫോട്ടോയില്‍, എല്ലാ ആഡംബര സുഖങ്ങളില്‍ നിന്നും മാറി, റോഡരികില്‍ ഒരു ഇലത്തകിടിയില്‍ വിളമ്പുന്ന ഭക്ഷണം കഴിക്കുന്ന രജനികാന്തിനെ കാണാം. മറ്റൊരു ചിത്രത്തില്‍ അദ്ദേഹം ലളിതമായ വസ്ത്രം ധരിച്ച് ഒരു ആശ്രമത്തില്‍ നാട്ടുകാരുമായി ഇടപഴകുന്നതും കാണാം. നിരവധി പേര്‍ അദ്ദേഹത്തിന്റെ എളിമയും, ലളിതമായ പെരുമാറ്റത്തേയും പ്രകീര്‍ത്തിക്കുന്നു.
ശനിയാഴ്ച രജനീകാന്ത് ഋഷികേശിലെ സ്വാമി ദയാനന്ദ ആശ്രമം സന്ദര്‍ശിച്ചിരുന്നു. സ്വാമി ദയാനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഗംഗാ നദിയുടെ തീരത്ത് ധ്യാനിച്ചു. പരമ്പരാഗത ഹിന്ദു ആചാരമായ ഗംഗാ ആരതിയിലും അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് ആത്മീയ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി ഞായറാഴ്ച അദ്ദേഹം ദ്വാരാഹത്തിലേക്ക് യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.