-->
നടിമാരായ അനുപമ പരമേശ്വരനും രജിഷ വിജയനുമൊപ്പമുളള സെല്‍ഫി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഫ്‌ളൈറ്റില്‍ വച്ച് കണ്ടുമുട്ടിയതിന്റെ ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചത്. താരങ്ങള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ആശംസകളും അറിയിച്ചിട്ടുണ്ട് തരൂര്‍.
'മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പം ചെന്നൈയിലേക്കുള്ള വിമാനത്തില്‍ ഞാന്‍ എന്നെത്തന്നെ കണ്ടെത്തി. വളരെ മനോഹരമായ ഒരു കമ്പനി ആയിരുന്നു അവരെനിക്ക്. അവരുടെ റിലീസിനൊരുങ്ങുന്ന ബൈസണ്‍ എന്ന ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു'- എന്നാണ് ശശി തരൂര്‍ കുറിച്ചിരിക്കുന്നത്.
'മലയാളത്തിലെ റിയല്‍ സ്റ്റാര്‍ നിങ്ങളാണ്', 'അവരെ പുതിയ ഇംഗ്ലീഷ് വാക്ക് വല്ലതും പഠിപ്പിച്ചോ' എന്നൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍.
Found myself on a flight to Chennai with two young stars of the Malayalam film industry, @anupamahere and @rajisha_vijayan. They were delightful company and I wish them all success in their upcoming release “Bison”! pic.twitter.com/JvggTAIAMH— Shashi Tharoor (@ShashiTharoor) October 5, 2025
അനുപമയും രജിഷയും പ്രധാന വേഷത്തിലെത്തുന്ന ബൈസണ്‍ ഈ മാസം 17 നാണ് റിലീസിനെത്തുന്നത്. മാരി സെല്‍വരാജ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ധ്രുവ് വിക്രം, ലാല്‍, പശുപതി, ഹരി കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.