Monday, March 16, 2026 Last Updated 10 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 05 Oct 2025 01.07 PM

' അടുത്ത സിനിമ ദുല്‍ഖറിനൊപ്പം, നേരത്തെ പ്രഖ്യാപിച്ച ചിത്രം അല്ല' ; സൗബിന്‍ ഷാഹിര്‍

talks, next

നടൻ സൗബിൻ ഷാഹിർ സംവിധായകനായ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘പറവ’. മികച്ച പ്രതികരണം നേടിയ ഈ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ ദുൽഖർ സൽമാൻ ഒരു അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. പറവയ്ക്ക് ശേഷം ദുൽഖറിനെ നായകനാക്കി ഓതിരം കടകം എന്നൊരു ചിത്രം സൗബിൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ താൻ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പറയുകയാണ് സൗബിൻ.

ദുൽഖറിനൊപ്പമാണ് തന്റെ അടുത്ത ചിത്രമെന്നും എന്നാൽ അത് നേരത്തെ പ്രഖ്യാപിച്ച ഓതിരം കടകം അല്ലെന്നും സൗബിൻ പറഞ്ഞു. ക്യുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൗബിൻ. "അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് ദുൽഖർ ചിത്രമാണ്. രണ്ട് സിനിമകളിൽ അഭിനയിക്കാൻ ഉണ്ട്.

അതുകഴിഞ്ഞ് സംവിധാനത്തിലേക്ക് കടക്കും. നേരത്തെ പ്രഖ്യാപിച്ച സിനിമയല്ല, മാറ്റം വന്നിട്ടുണ്ട്. അതേ ടീം തന്നെയാണ്, പക്ഷേ സ്ക്രിപ്റ്റിൽ മാറ്റം വന്നിട്ടുണ്ട്".- സൗബിൻ പറഞ്ഞു. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ഓതിരം കടകം നിർമിക്കാനിരുന്നത്.

തുടർന്ന് ചിത്രം ഡ്രോപ് ചെയ്യുകയായിരുന്നു. മലയാളത്തിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐആം ​ഗെയിം ആണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോ​ഗമിക്കുകയാണ്.

അതേസമയം പാതിരാത്രിയാണ് സൗബിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നവ്യ നായരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കൂലിയാണ് സൗബിന്റേതായി ഒടുവിലെത്തിയ ചിത്രം. ചിത്രത്തിലെ ദയാൽ എന്ന സൗബിന്റെ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW