Sunday, March 15, 2026 Last Updated 36 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 05 Oct 2025 11.59 AM

' എനിക്കെതിരെയുളള ട്രോളുകള്‍ പെയ്ഡ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്' ; റിമ കല്ലിങ്കല്‍

trolls, her

വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ അഭിനയത്തിലേക്ക് എത്തുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള പുരസ്‌കാരവും റിമയെ തേടിയെത്തി. സംസ്ഥാന പുരസ്‌കാരം ലഭിച്ച ഒരു നടിയായിരുന്നിട്ടു കൂടി ഇന്‍ഡസ്ട്രിയിലുളളവര്‍ തന്നെ മറന്നു എന്ന് പറയുകയാണ് റിമ. ആക്ടിവിസം എന്ന പേര് വന്നതോടു കൂടി ആളുകള്‍ മറന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടായിരുന്നു റിമയുടെ മറുപടി. ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു നടി.

'ആളുകളല്ല എന്നെ മറന്നത്, ഇന്‍ഡസ്ട്രിയുടെ ഉള്ളിലാണ് അത് സംഭവിച്ചത്. ആളുകള്‍ എന്നെ മറന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ എവിടെപ്പോയാലും ആളുകളുടെ സ്‌നേഹം എനിക്ക് കിട്ടാറുണ്ട്. എന്റെ കയ്യില്‍ പിടിച്ച് സംസാരിക്കുന്ന ആളുകളാണ് എവിടെ ചെന്നാലും. എനിക്ക് സ്‌നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യില്‍ നിന്ന് കിട്ടിയിട്ടുള്ളൂ.

ട്രോള്‍ കിട്ടിയിട്ടുണ്ട് നല്ല രീതിയില്‍. അത് പോലും എനിക്ക് ടാര്‍ഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തില്‍ തന്നെ ട്രോളുകള്‍ വരുമ്പോള്‍, കുറച്ചു കഴിയുമ്പോള്‍ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോള്‍ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാല്‍ ഞാന്‍ ഒന്നും പറയണ്ട പോലും ആവശ്യമില്ല''.- റിമ പറഞ്ഞു.

അതേസമയം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രമാണ് റിമയുടേതായി ഇനി പുറത്തുവരാനുളള ചിത്രം. ഒക്ടബോര്‍ 16ന് ചിത്രം തിയേറ്ററുകളിലെത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW