Sunday, March 15, 2026 Last Updated 35 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 05 Oct 2025 09.52 AM

' എനിക്ക് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല' ; അടൂര്‍ ഗോപാലകൃഷ്ണന്‍

about, mohanlal

2004 ല്‍ തനിക്ക് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇത്തരത്തില്‍ സ്വീകരണമൊരുക്കാനും ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലാകൃഷ്ണന്‍. മോഹന്‍ലാലിനെ ആദരിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച ' വാനോളം മലയാളം ലാല്‍ സലാം' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അടൂര്‍. സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നതെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ മലയാളിയുടെയും പ്രതിബിംബമാണ് മോഹന്‍ലാല്‍ എന്നും ഇനിയും ഒരുപാട് വിജയങ്ങള്‍ അേദ്ദഹത്തിന് ഉണ്ടാകട്ടെ എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആശംസിച്ചു.

'എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിന് ആദ്യമായി ദേശീയ അവാര്‍ഡ് നല്‍കിയ ജൂറിയുടെ അധ്യക്ഷനായിരുന്നു ഞാന്‍. അക്കാര്യത്തില്‍ എനിക്ക് വളരെ അഭിമാനമുണ്ട്. രണ്ട് ദശാബ്ദം മുന്‍പ് ഈ അവാര്‍ഡ് എനിക്ക് ലഭിക്കുമ്പോള്‍ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. അതിന് നിങ്ങളോടൊപ്പം എനിക്കും സന്തോഷവും അഭിമാനവും ഉണ്ട്.

മോഹന്‍ലാലിനെ സംബന്ധിച്ചെടുത്തോളം ഓരോ മലയാളിക്കും തന്റെ പ്രതിബിംബം ഈ നടനില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്തെ എല്ലാ മലയാളിക്കും സ്‌നേഹപാത്രമായി അദ്ദേഹം മാറിയത്. ഇനിയും ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന അഭിനയ ജീവിതവും കൂടുതല്‍ വിജയവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു', അടൂരിന്റെ വാക്കുകള്‍.

തന്റെ മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ അടൂര്‍ ഗോപാലകൃഷ്ണനെ പരാമര്‍ശിച്ചു. ' എന്നെക്കുറിച്ച് ആദ്യമായി', എന്നു തുടങ്ങി പകുതിയില്‍നിര്‍ത്തി, 'അല്ല, ഒരുപക്ഷേ ഒരുപാട് സദസ്സുകളില്‍ എന്നെക്കുറിച്ച് സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും ഹൃദയത്തില്‍ നിറഞ്ഞുവരുന്ന നന്ദി അറിയിക്കുന്നു', എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW