Saturday, March 14, 2026 Last Updated 27 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 04.50 PM

അച്ഛനെ വെട്ടി ആത്മഹത്യാഭീഷണി മുഴക്കി മകൻ; വീട്ടിൽ ആഭിചാരക്രിയയുടെ അടയാളങ്ങള്‍ കണ്ടെത്തി

uploads/news/2025/10/803902/crime-images.gif
photo; representative image

തൃശൂര്‍: മുത്രത്തിക്കരയില്‍ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകന്‍. മുത്രത്തിക്കര സ്വദേശി ശിവ(70)നാണ് മകന്റെ വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. വിവരം അറിഞ്ഞെത്തിയ പോലീസ് വീട്ടിലെ മുറിയില്‍ ആഭിചാരക്രിയയുടെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വച്ചതായും കണ്ടെത്തി.

പോലീസ് സ്ഥലത്തയെത്തി കണ്ടത്ആത്മഹത്യ ഭീഷണി മുഴക്കുന്ന മകനെയാണ് . മകന്‍ വിഷ്ണുവാണ് ഭീകരാവസ്ഥ സൃഷ്ടിച്ച് വീടിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്നത്. ഇതോടെ പോലീസും ഫയര്‍ഫോഴ്സും അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

അച്ഛന് വെട്ടേറ്റു എന്നറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നും സ്ഥലത്ത് വിഷ്ണുവിനെ കാണാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

Ads by Google
Ads by Google
TRENDING NOW