-->
മലയാളസിനിമാപ്രേക്ഷകരുടെ പ്രിയ താരമായ നവ്യ നായര്‍ തന്റെ ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയതാണ്. പിന്നീട് ‘നന്ദനം’ എന്ന സിനിമയിലൂടെ നവ്യ സ്വന്തം വീട്ടിലെ കുട്ടിയായി. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ശക്തമായ കഥാപാത്രത്തിലൂടെയാണ് പിന്നീട് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്.
മടങ്ങിവരവില്‍ സിനിമകളില്‍ മാത്രമല്ല നൃത്തവേദികളിലും തരംഗമായി നവ്യ. താരത്തിന്റെ വേദിയിലെ അസാധ്യപ്രകടനം കാണാന്‍ വലിയൊരു സദസ്സ് എത്താറുണ്ട്. നവ്യ നൃത്തവേദികളിലേക്കും സിനിമയിലേക്കും തിരിച്ചെത്തിയത് കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ്. ഏറ്റവും വലിയ സപ്പോര്‍ട്ടും കരുത്തും രണ്ടു കുടുംബങ്ങളാണെന്ന് നവ്യ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം നവ്യയുടെ നൃത്തം കാണാന്‍ ഭര്‍ത്താവ് സന്തോഷിന്റെ അമ്മയും ബാക്കിയുള്ള കുടുംബാംഗങ്ങളും എത്തിയതും അവര്‍ക്കൊപ്പമുള്ള നവ്യയുടെ നിമിഷങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. നവ്യ നൃത്തം അവതരിപ്പിച്ച് കഴിഞ്ഞിറങ്ങിയപ്പോള്‍ വേദിയ്ക്കരികില്‍ സന്തോഷക്കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു സന്തോഷിന്റെ അമ്മയായ ബേബിയമ്മ. അമ്മയെ കണ്ടയുടന്‍ നവ്യ ഓടിവന്ന് കെട്ടിപ്പിടിക്കുകയും അനുഗ്രഹം തേടുകയും ചെയ്തു. ‘നന്നായി നൃത്തം ചെയ്‌തെ’ന്ന് അമ്മ പറഞ്ഞപ്പോള്‍ ‘താങ്ക്യൂ അമ്മേ’ എന്നു നവ്യ പറയുന്നതും വീഡിയോയില്‍ കാണാം. എല്ലാം കണ്ട് സന്തോഷിന്റെ അനുജത്തിയും തൊട്ടരികെ തന്നെ നില്‍ക്കുന്നുണ്ട്. തുടര്‍ന്ന് അച്ഛനേയും അമ്മയേയും സന്തോഷിന്റെ അനുജത്തി ലക്ഷ്മിയേയും എല്ലാം പിന്നിലിരുത്തി ചിത്രം പകര്‍ത്തുകയും ചെയ്തു നവ്യ.
നൃത്തം കഴിഞ്ഞയുടന്‍ തന്നെ അമ്മ വേദിയ്ക്ക് താഴെയുണ്ടെന്ന് അറിഞ്ഞ നവ്യ, ക്ഷീണമെല്ലാം മറന്ന് ഓടിയെത്തി. ഓടിവന്ന് അമ്മയുടെ കാല്‍ക്കല്‍ വീണ് കാല്‍തൊട്ട് അനുഗ്രഹം വാങ്ങിച്ചു. ‘‘വയ്യായ്കയാണെങ്കിലും അമ്മ വന്നല്ലോ.. അതുമതി...’’ എന്നാണ് നവ്യ വികാരധീനയായി പറഞ്ഞത്. അടുത്തിരുന്ന വല്യമ്മയോട് ‘‘അമ്മയ്ക്ക് വയ്യായിരുന്നു. എങ്കിലും നേരത്തെ വന്നു.. കണ്ടു.. ദൈവാനുഗ്രഹം...’’ എന്നാണ് നവ്യയെ ചേര്‍ത്തുപിടിച്ച് അമ്മ പറഞ്ഞ മറുപടി.
മാസങ്ങള്‍ക്കു മുമ്പ് ബേബിയമ്മ ചില ചികിത്സകളുടെ ഭാഗമായി കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. അടുത്തിടെയാണ് ആരോഗ്യം വീണ്ടെടുത്തത്. ആരോഗ്യം വീണ്ടുത്തതിന് പിന്നാലെ നവ്യ മാതംഗിയുടെ ഫെസ്റ്റിവല്‍ വേദിയിലേക്ക് അമ്മയെ ക്ഷണിച്ചു. മരുമകളുടെ നൃത്തം കാണുവാനും ആസ്വദിക്കുവാനും എല്ലാ ബുദ്ധിമുട്ടുകളും വയ്യായ്കയും മറന്ന് മകള്‍ ലക്ഷ്മിയേയും കൂട്ടി ബേബിയമ്മ എത്തി.
നവ്യയുടെ നൃത്തം നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്ന ഭര്‍ത്താവിന്റെ അമ്മയുടെ ആഗ്രഹമാണ് നവ്യ സാധ്യമാക്കിയത്. കൊച്ചിയില്‍ നവ്യയുടെ തന്നെ നൃത്ത സ്ഥാപനമായ മാതംഗിയുടെ ഫെസ്റ്റിവല്‍ നടന്ന വേദിയിലേക്ക് ചങ്ങനാശ്ശേരിയില്‍ നിന്നും അമ്മ ബേബിയമ്മയും അനുജത്തി ലക്ഷ്മിയും എത്തുകയായിരുന്നു.
ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന ബേബിയമ്മ ആശുപത്രി വാസം കഴിഞ്ഞ് വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു. മാസങ്ങള്‍ക്കു ശേഷം അമ്മ ആദ്യമായി പുറത്തിറങ്ങിയത് മരുമകള്‍ നവ്യയുടെ നൃത്തം കാണാനാണ്. പിന്നാലെ ആ കൂടിക്കാഴ്ച ഒരു വിങ്ങിപ്പൊട്ടലിലും സ്‌നേഹ ചുംബനങ്ങളാലും നിറയുകയും ചെയ്തു.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നവ്യയുടെ വിവാഹം. ഇരുപത്തിനാലാം വയസില്‍ ചങ്ങനാശ്ശേരിക്കാരനായ മുംബൈയില്‍ ബിസിനസുകാരന്‍ സന്തോഷ് മേനോനെ വിവാഹം ചെയ്ത നവ്യ കരിയറില്‍ നിന്ന് ബ്രേക്കെടുത്തു. അധികം താമസിയാതെ മകന്‍ സായ് യും ജനിച്ചു.
സിനിമയില്‍ നിന്നും മാറിനിന്ന നവ്യ ടെലിവിഷന്‍ പരിപാടികളില്‍ ജഡ്ജായിട്ടാണ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പിന്നാലെ സിനിമയിലേക്കുള്ള റീ എന്‍ട്രിയും നടത്തി. ആ സമയത്തൊക്കെ ഒപ്പം നിന്നത് സ്വന്തം കുടുംബവും ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും ആണ്.
സോഷ്യല്‍ മീഡിയയിലും സജീവമായ നവ്യ എല്ലാ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെടുന്നത് വളരെ കുറവാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കുടുംബ ചിത്രങ്ങളൊന്നും ഇല്ലാതെ, രണ്ടുപേരും രണ്ടിടത്ത് ആഘോഷങ്ങളുമായി കൂടിയതോടെ ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയാണെന്നും അഭ്യൂഹങ്ങള്‍ വന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തുകയാണ് ഈ പുതിയ കൂടിച്ചേരലും അതിന്റെ വീഡിയോയും.
സന്തോഷിനൊപ്പം ഒരു ചിത്രം പങ്കുവക്കാത്തതും, വീട്ടിലെ പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന് തുടങ്ങിയ ആരോപങ്ങൾക്ക് ഇടയിൽ ആണ് ഗോസിപ്പുകാരുടെ വായടപ്പിക്കുന്ന തരത്തിൽ മറുപടി എത്തിയിരിക്കുന്നത്. ഭർത്താവിന്റെ അമ്മയെയും പെങ്ങളെയും സ്നേഹത്തോടെ ചേർത്ത് നിർത്തി ചിത്രത്തിന് പോസ് ചെയ്യുമ്പോൾ ഇതിൽപ്പരം എന്ത് മറുപടിയാണ് ഗോസിപ്പുകാർക്ക് കൊടുക്കാൻ എന്നാണ് ആരാധകരുടെ കമന്റുകള്‍.