Friday, March 13, 2026 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 01.12 PM

ജീവന് വിജയ് നല്‍കുന്ന വില ഇ​താണോ? ; ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റു പോലുമില്ല ; കാരവാന്‍ പിടിച്ചെടുക്കാന്‍ കോടതി

uploads/news/2025/10/803880/vijay.jpg

കരൂര്‍: ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും ഇടുന്നില്ലെന്നും മനുഷ്യജീവന് ടി വി കെ നല്‍കുന്ന വില എന്തെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും കരൂര്‍ അപകടത്തില്‍ നടന്‍ വിജയ് യെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ദുരന്തത്തില്‍ വിജയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ഒളിച്ചോട്ടത്തില്‍ അപലപിക്കുകയാണെന്നും കോടതി വ്യക്തമാക്കി. വിജയ്ക്ക് എതിരേ കേസെടുക്കാനൊരുങ്ങുകയാണ് പോലീസ്.

കരൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ടി വി കെ അധ്യക്ഷന്‍ വിജയ്യുടെ കാരവാന്‍ പിടിച്ചെടുക്കണമെന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കണമെന്നുമാണ് ഉത്തരവ്. ദുരന്തസ്ഥലത്ത് നിന്ന് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണമെന്നും കരൂര്‍ എസ്‌ഐയുടെ കൈയിലുള്ള രേഖകള്‍ എല്ലാം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തള്ളി.

ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗര്‍ഗിന് അന്വേഷണ ചുമതല നല്‍കി പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിക്കുകയായിരുന്നു. സംഘത്തില്‍ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. അതേസമയം, മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ടി വി കെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിര്‍മല്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്‌തേക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW